Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെന്നിന്ത്യൻ സുന്ദരി അഞ്ജലിയ്‌ക്കൊപ്പം മമ്മൂട്ടിയുടെ പേരൻപ് ചിത്രീകരണം തുടങ്ങി; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

തെന്നിന്ത്യൻ സുന്ദരി അഞ്ജലിയ്‌ക്കൊപ്പം മമ്മൂട്ടിയുടെ പേരൻപ് ചിത്രീകരണം തുടങ്ങി; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മ്മൂട്ടി ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴിൽ എത്തുന്ന ചിത്രം പേരൻപിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറങ്ങിദേശീയ പുരസ്‌കാര ജേതാവും, തമിഴിലെ മികച്ച സംവിധായക രിലൊരാളുമായ റാം ആണ് പേരൻപ് ഒരുക്കുന്നത്.

ചിത്രത്തിൽ തെന്നിന്ത്യൻ സുന്ദരി അഞ്ജലിയാണ് നായിക. റാം രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് പേരൻപ്. മമ്മൂട്ടിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊ ന്നായിരിക്കും ഈ സിനിമയിലേതെന്ന് സംവിധായകൻ ഉറപ്പു പറയുന്നു. അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിലൂന്നിയാണ് ചിത്രം. തങ്കമീൻകളിലൂടെ ദേശീയപുരസ്‌കാരം നേടിയ ബാലതാരം സാധനയും ചിത്രത്തിലുണ്ട്. എൻ എ മുത്തുകുമാറിന്റെ വരികൾക്ക് യുവൻശങ്കർ രാജയാണ് സംഗീതം.

കൊടൈക്കനാലിൽ ഒരുക്കിയ സെറ്റിലാണ് ചിത്രീകരണം. പിഎൽ തേനപ്പനാണ് നിർമ്മാണം. ദളപതി, അഴകൻ, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ, ആനന്ദം എന്നിവയാണ് മമ്മൂട്ടിയുടെ തമിഴിലെ പ്രധാന ചിത്രങ്ങൾ. 2010 ൽ വന്ദേമാതരം എന്ന ചിത്രമാണ് മമ്മൂട്ടി അവസാനമായി തമിഴിൽ അഭിനയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP