Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിങ് കൊല്ലം ഫാത്തിമാ കോളേജിന് തലവേദനയോ? സുരക്ഷാ ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ ഏറ്റ് മുട്ടൽ പതിവ്; താരത്തെ കാണാനെത്തുന്നവരുടെ മൊബൈൽ സെക്യുരിറ്റികൾ പിടിച്ചുവാങ്ങുന്നുവെന്നും പരാതി

മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിങ് കൊല്ലം ഫാത്തിമാ കോളേജിന് തലവേദനയോ? സുരക്ഷാ ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ ഏറ്റ് മുട്ടൽ പതിവ്; താരത്തെ കാണാനെത്തുന്നവരുടെ മൊബൈൽ സെക്യുരിറ്റികൾ പിടിച്ചുവാങ്ങുന്നുവെന്നും പരാതി

മ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന ചിത്രം ഇതിനോടകം തന്നെ വാർത്തകളിൽ ഇടംനേടിയിരുന്നു. മമ്മൂട്ടി കർക്കശക്കാരനായ കോളേജ് അദ്ധ്യാപകനായി വേഷമിടുന്ന ചിത്രത്തിലെ ലുക്കും ശ്രദ്ധ നേടിക്കഴിഞ്ഞു. എന്നാൽ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന കൊല്ലം ഫാത്തിമാ കോളേജ് ഇപ്പോൾ പുലിവാല് പിടിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്. അത്ര നല്ല കാര്യങ്ങളല്ല ചിത്രത്തിന്റെ സെറ്റിൽ നടന്നുകൊണ്ടിരിക്കുന്നതെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്്.

കൊല്ലം ഫാത്തിമ കോളേജിൽ വച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിച്ചു കൊണ്ടിരി ക്കുന്നത്. കോളജിനുള്ളിൽ ഷൂട്ടിങ് സംഘത്തിന്റെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട ജീവനക്കാരുടെ പെരുമാറ്റമാണ് വിഷയം. ചിത്രത്തിന്റെ നിർമ്മാതാവ് സെക്യൂരിറ്റി ചുമതല സ്വകാര്യ ഏജൻസിക്ക് നൽകുകയായിരുന്നു. സെറ്റിൽ നിയോഗിക്കപ്പെട്ട ജീവനക്കാർ ചിത്രീകരണം കാണാനെത്തുന്നവരോട് മാത്രമല്ല പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥികളോട് പോലും മോശമായി പെരുമാറിയെന്നാണ് ആക്ഷേപം.

മാത്രമല്ല പരീക്ഷ എഴുതാനെത്തുന്ന വിദ്യാർത്ഥികളോട് പോലും മോശമായാണ് സുരക്ഷാ ജീവനക്കാർ പെരുമാറുന്നതെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. ഒരുതരം സമാന്തര പൊലീസിംഗാണ് ഇവർ നടത്തുന്നതെന്നും ആരോപണമുണ്ട്. ഷൂട്ടിങ് മൊബൈലിൽ പകർത്താൻ ശ്രമിച്ചുവെന്ന് പറഞ്ഞാണ് ജീവനക്കാർ ആരാധകർക്കും വിദ്യാർത്ഥ ികൾക്കും നേരെ ചാടിവീഴുന്നത്. ചിത്രങ്ങൾ പകർത്തിയെന്നാരോപിച്ച് മൊബൈൽ ഫോണുകൾ ഇവർ പിടിച്ചുവാങ്ങുന്നുവെന്നും ആരോപണമുണ്ട്. ഷൂട്ടിങ് അവസാനിക്കുന്നത് വരെ കോളേജ് പരിസരത്തെ ക്രമസമാധാന ചുതല തങ്ങൾക്കാണെന്നാണ് സെക്യൂരിറ്റി ജീവനക്കാർ അവകാശപ്പെടുന്നതത്രേ.

മമ്മൂട്ടി ചിത്രമായതിനാൽ താരത്തെ കാണാൻ ആരാധകർ ഇവിടേക്ക് ഒഴുകുന്നുണ്ട്. കോളജിൽ പരീക്ഷകളും നടക്കുന്നു. ആരാധകരും ജീവനക്കാരും തമ്മിലുള്ള ബഹളം സ്ഥിരം സംഭവമായതോടെ ഷൂട്ടിങ് കോളജിന് തലവേദനയായി തീർന്നുവെന്നാണ് ആക്ഷേപം.അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വരലക്ഷ്മി ശരത്കുമാർ, പൂനം ബജ്വ, മുകേഷ്, സന്തോഷ് പണ്ഡിറ്റ് തുടങ്ങി വൻതാരനിരയാണുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP