Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രഞ്ജിത്തിന്റെ ലീല അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും; കുട്ടിയപ്പനായി മമ്മൂട്ടി എത്തും, ലീല ആയി പുതുമുഖതാരം

രഞ്ജിത്തിന്റെ ലീല അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും; കുട്ടിയപ്പനായി മമ്മൂട്ടി എത്തും, ലീല ആയി പുതുമുഖതാരം

ണ്ണി ആർ എഴുതിയ ലീല എന്ന ചെറു കഥയെ വെള്ളിത്തിരയിലെത്തിക്കാൻ രഞ്ജിത്ത് തയ്യാറെടുപ്പ് തുടങ്ങിയിട്ട് നാളുകുറച്ചായി. നായകനും നായികയും ആരാകും എന്നതിനെകുറിച്ചും ഈ കാലയളവിൽ ഏറെ ഊഹാപോഹങ്ങൾ ഉയർന്നിരുന്നു. എന്നാലിതാ ഇപ്പോൾ അതിനൊക്കെ അവസാനമാകുകയാണ്. മമൂട്ടിയാകും ചിത്രത്തിലേ കേന്ദ്രകഥാപാത്രമായ കുട്ടിയപ്പനെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് തിരക്കഥ എഴുതുന്നത് ഉണ്ണി തന്നെയാണ്. ചിത്രത്തിൽ മമ്മൂട്ടിയായിരിക്കും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുക എന്ന് തിരക്കഥാകൃത്ത് തന്നെയാണ് സ്ഥിരീകരിച്ചത്. ഇത്രയും വികാരതീവ്രമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ യോജിച്ച നടനാണ് അദ്ദേഹമെന്ന് ഉണ്ണി വ്യക്തമാക്കി.

ചിത്രം പ്രാരംഭഘട്ടത്തിലാണെന്നും മറ്റ് കഥാപാത്രങ്ങളെയൊന്നും തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വർഷം മാത്രമേ ചിത്രത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുകയുള്ളു. ലീല എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായി പുതുമുഖ താരത്തെയാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട് എങ്കിലും റിമാ കല്ലിഗലിന്റെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്. മുൻപ് ആൻ അഗസ്റ്റിൻ ഈ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. രഞ്ജിത് ചിത്രത്തിന്റെ നിർമ്മാണവും സംവിധാനവും നിർവഹിക്കും. ലാലു അലക്‌സ്, നെടുമുടി വേണു, സുരേഷ് കൃഷ്ണ, കോട്ടയം നസീർ തുടങ്ങിയവരും നാടക കലാകാരന്മാരും ഈ സിനിമയിൽ അണിനിരക്കും എന്നാണ് റിപ്പോർട്ട്.

'കുട്ടിയപ്പന്റെ ആഗ്രഹം വിചിത്രമായിരുന്നു. ഒരു പെണ്ണിനെ നഗ്‌നയാക്കി കൊമ്പനാനയുടെ ഇരു കൊമ്പുകൾക്കുമിടയിൽ തുമ്പിക്കൈയോട് ചേർത്തുനിർത്തി ഭോഗിക്കണമെന്നായിരുന്നു അത്. ഏറെ അലച്ചിലുകൾക്ക് ശേഷം അയാൾക്ക് ഒരു പെൺകുട്ടിയെ കിട്ടി. സ്വന്തം അച്ഛനിൽ നിന്ന് അപമാനം ഏറ്റുവാങ്ങിയ ഒരു പാവം പെൺകുട്ടി ലീല. അവളെ കുട്ടിയപ്പൻ നഗ്‌നയാക്കി. ആനയുടെ കൊമ്പുകൾക്കിടയിലേക്ക് ചേർത്തുനിർത്തി. അയാളും നഗ്‌നനായി. തുടർന്ന്...ഉണ്ണി ആർ എഴുതിയ 'ലീല' എന്ന കഥയുടെ ക്ലൈമാക്‌സ് ഏതാണ്ട് ഇങ്ങനെയാണ്. അതുകൊണ്ട് തന്നെ നായികയാവാൻ മുൻനിര നടിമാർക്കൊക്കെ മടിയാണെന്നും ഇടക്കാലത്ത് വാർത്തകളുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP