Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മമ്മൂട്ടിക്ക് കാമുകിയെ തെരയുന്നു; വൈറ്റിൽ മധ്യവയസ്‌ക്കനായ കാമുകനാകാൻ മെഗാ സ്റ്റാർ

മമ്മൂട്ടിക്ക് കാമുകിയെ തെരയുന്നു; വൈറ്റിൽ മധ്യവയസ്‌ക്കനായ കാമുകനാകാൻ മെഗാ സ്റ്റാർ

ഉദയ് അനന്തൻ സംവിധാനം ചെയ്യുന്ന വൈറ്റ് എന്ന ചിത്രത്തിൽ മമ്മൂട്ടി വീണ്ടും കാമുകനാവുന്നു. 25കാരിയായ നായികയെ പ്രണയിക്കുന്ന മധ്യവയസ്‌ക്കനായ കാമുകന്റെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. കേരള കഫേ സിനിമ പരമ്പരയിൽ മൃത്യുഞ്ജയം എന്ന സിനിമയൊരുക്കി ശ്രദ്ധേയനായ സംവിധായകനാണ് ഉദയ് അനന്തൻ.

പ്രധാനമായും ലണ്ടനിൽ ചിത്രീകരിക്കുന്ന സിനിമയ്ക്ക് ഉദയ് അനന്തൻ, നന്ദിനി വൽസൻ, പ്രവീൺ ബാലകൃഷ്ണൻ എന്നിവരാണ് തിരക്കഥ യൊരുക്കിയിട്ടുള്ളത്. ബിപിൻ ചന്ദ്രനാണ് സംഭാഷണം. ഔസേപ്പച്ചനാണ് സംഗീത സംവിധാനം. അതേസമയം മമ്മൂട്ടിയുടെ പ്രണയിനിയെ ഇതുവരെ അണിയറക്കാർക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തിരച്ചിലിലാണ് സംവിധായകനും കൂട്ടരും.

പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയിന്റ് എന്ന സിനിമയിൽ രഞ്ജിത്തിന്റെ സഹസംവിധായകനുമായിരുന്നു ഉദയ് അനന്തൻ. പ്രൊഡക്ഷൻ കൺട്രോളറായ ഡിക്‌സൺ പൊടുത്താസാണ് ചിത്രം നിർമ്മിക്കുന്നത്. ലണ്ടനും ഒറ്റപ്പാലത്തുമാണ് ചിത്രത്തിന്റെ ഷൂട്ടിങ്. ഔസേപ്പച്ചനാണ് സംഗീതസംവിധായകൻ. ഉദയ് അനന്തൻ,നന്ദിനി വൽസൻ,പ്രവീൺ ബാലകൃഷ്ണൻ എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഡാഡി കൂൾ,ബെസ്റ്റ് ആക്ടർ എന്നിവയുടെ സംഭാഷണരചയിതാവായി ബിപിൻ ചന്ദ്രനാണ് സംഭാഷണരചന.

ഓഗസ്റ്റ് അവസാനവാരം ചിത്രീകരണം ആരംഭിക്കും. ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന അച്ഛാ ദിൻ എന്ന ചിത്രത്തിലാണ് ഇപ്പോൾ മമ്മൂട്ടി. ഇതിന് ശേഷം കമൽ ചിത്രം പൂർത്തിയാക്കിയാണ് ഉദയ് അനന്തന്റെ വൈറ്റിൽ മമ്മൂട്ടി അഭിനയിക്കുക. ലണ്ടനിൽ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിക്കുന്ന ആദ്യമമ്മൂട്ടി ചിത്രം കൂടിയാണ് വൈറ്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP