Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അങ്ങനെ കള്ളിയങ്കാട്ട് നീലി നിരത്തിലിറങ്ങുന്നു! ഹൊറർ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിലെ നായികയായി മംമ്ത; നീലിയുടെ മോഷൻ പോസ്റ്റർ കാണാം

അങ്ങനെ കള്ളിയങ്കാട്ട് നീലി നിരത്തിലിറങ്ങുന്നു! ഹൊറർ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിലെ നായികയായി മംമ്ത; നീലിയുടെ മോഷൻ പോസ്റ്റർ കാണാം

മംമ്ത മോഹൻദാസിനെ നായികയാക്കി നവാഗതനായ അൽത്താഫ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം നീലിയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഹൊറർ പശ്ചാത്തലത്തി ലൊരുങ്ങുന്ന ചിത്രമാണ് നീലി. അനൂപ് മേനോനാണ് ചിത്രത്തിലെ നായകൻ.നടൻ പൃഥ്വിരാജാണ് ഹൊറർ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തത്.

ബാബുരാജ്, മറിമായം ശ്രീകുമാർ, സിനിൽ സൈനുദ്ദീൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. റിയാസ് മാരത്തും മുനീർ മുഹമ്മദുണ്ണിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സൺ ആഡ്‌സ് ആൻഡ് ഫിലിംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. സുന്ദർ മേനോനാണ് നീലി നിർമ്മിക്കുന്നത്. ഡിസംബറോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സൂചന. 

ചിത്രത്തിൽ മമ്ത ഒരു സ്പീച്ച് തെറാപ്പിസ്റ്റായാണ് എത്തുന്നത്. ആറേഴു വയസുള്ള ഒരു മകളുമുള്ള വിധവയാണ് ഈ കഥാപാത്രം. മമ്തയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം പ്രധാനമായും മുന്നേറുന്നത്. അനൂപ് മേനോൻ ചിത്രത്തിൽ ഒരു പാരാ നോർമൽ ഗവേഷകന്റെ കഥാപാത്രമായാണ് എത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP