Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മനോഹരമായ പ്രണയകഥ സമ്മാനിക്കുന്ന മണിരത്‌നം ചിത്രത്തിന്റെ ട്രയിലർ വൈറലാകുന്നു; ദുൽഖർ നിത്യാ മേനോൻ ജോഡികളുടെ ഓകെ കൺമണി ഏപ്രിൽ 14 ന് തിയറ്ററിൽ

മനോഹരമായ പ്രണയകഥ സമ്മാനിക്കുന്ന മണിരത്‌നം ചിത്രത്തിന്റെ ട്രയിലർ വൈറലാകുന്നു; ദുൽഖർ നിത്യാ മേനോൻ ജോഡികളുടെ ഓകെ കൺമണി ഏപ്രിൽ 14 ന് തിയറ്ററിൽ

ദുൽഖർ സൽമാനെയും നിത്യ മേനോനെയും മുഖ്യ കഥാപാത്രങ്ങളാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന ഓകെ കൺമണി എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. നിത്യാ മേനോനും തമിഴ് സൂപ്പർ താരം പ്രകാശ് രാജും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഏപ്രിൽ 14നാണ് തിയേറ്ററുകളിൽ എത്തുന്നത്.

മണിരത്‌നം വീണ്ടും ഇന്ത്യൻ സിനിമയിക്ക് മനോഹരമായ ഒരു പ്രണയകഥ സമ്മാനിക്കുന്നു എന്ന സൂചന ട്രെയിലറിൽ നിന്നു തന്നെ വ്യക്തം. നിത്യ മേനോനും ദുൽഖർ സൽമാനും തികച്ചും നാച്ച്വറലായ അഭിനയം കാഴ്ചവയ്ക്കുന്നുണ്ട്. സംഭാഷണത്തിലെ സ്‌റ്റൈലും, ബാഗ്രൗണ്ട് മ്യൂസിക്കുമെല്ലാമാണ് ഒരുമിട്ട് 22 സെക്കറ്റ് ദൈർഘ്യമുള്ള ട്രെയിലറിന്റെ ആകർഷണം. ട്രെയിലറിൽ നിത്യയും ദുൽഖറും മാത്രമേയുള്ളൂ. മറ്റ് കഥാപാത്രങ്ങളാരെയും കാണിക്കുന്നില്ല. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനും അതിന് മുമ്പിറങ്ങിയ പോസ്റ്ററിനും നല്ല സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്

'കടൽ' എന്ന ചിത്രത്തിനു ശേഷം മണിരത്‌നം ഒരുക്കുന്ന ഒകെ കൺമണിയിൽ തെലുങ്ക് സൂപ്പർതാരം രാം ചരൺ പ്രധാന വേഷത്തിലെത്തുന്നു എന്നായിരുന്നു മുമ്പിറങ്ങിയ വാർത്തകൾ. എന്നാൽ ചിത്രത്തിന്റെ ഭാഗമാകാൻ കഴിയില്ലെന്നു രാം ചരൺ അറിയിച്ചതോടെയാണ് മണിരത്‌നം ദുൽഖറിനെ തേടിയെത്തിയത്. ദുൽഖറിന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്.

നായികയായി അലിയാ ഭട്ടിനെയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ മുമ്പ് തീരുമാനിച്ചിരുന്നത്. എന്നാൽ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി താരം പിന്മാറിയതോടെ നറുക്കു വീണത് മലയാളത്തിന്റെ പ്രിയനടി നിത്യാ മേനോനും ആവുകയായിരുന്നു. ഉസ്താദ് ഹോട്ടലിന് ശേഷം നിത്യയും ദുൽഖറും ഒരുമിച്ചഭിനയിക്കുന്ന ചിത്രമാണിത്. എ.ആർ. റഹ്മാനാണ് ചിത്രത്തിനു ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. 

റഹ്മാന്റെ മകൻ എ.ആർ. അമീൻ തയ്യാറാക്കുന്ന ഒരു ഗാനവും ചിത്രത്തിലുണ്ട്. ചിത്രം തെലുങ്കിൽ മൊഴിമാറ്റി ചിത്രീകരിക്കാനും അണിയറപ്രവർത്തകർ തീരുമാനിച്ചതായാണ് റിപ്പോർട്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP