Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202409Thursday

'എല്ലാം ചേട്ടന്റെ ഇഷ്ടംപോലെ' ഹരിദാസ് സംവിധാനം ചെയ്യും; സീരിയൽ രംഗത്ത് നിന്നും സിനിമയിൽ ചുവടുറപ്പിക്കാൻ മണികണ്ഠൻ പട്ടാമ്പി

'എല്ലാം ചേട്ടന്റെ ഇഷ്ടംപോലെ' ഹരിദാസ് സംവിധാനം ചെയ്യും; സീരിയൽ രംഗത്ത് നിന്നും സിനിമയിൽ ചുവടുറപ്പിക്കാൻ മണികണ്ഠൻ പട്ടാമ്പി

കോമഡി സീരിയലുകളിലൂടെയും സിനിമയിലെ ചെറുകിട വേഷങ്ങളിലൂടെയും ശ്രദ്ധേയനായ മണികണ്ഠൻ പട്ടാമ്പി സിനിമയിൽ നായകനായി എത്തുന്നു. 'എല്ലാം ചേട്ടന്റെ ഇഷ്ടംപോലെ' എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഹരിദാസാണ്. ചിത്രത്തിന്റെ ചിത്രീകരണം ഒറ്റപ്പാലത്ത് ആരംഭിച്ചു. ഹാസ്യത്തിനു പ്രാധാന്യമുള്ള ചിത്രം നിർമ്മിക്കുന്നത് ഡോ. വി എസ് സുധാകരൻനായരാണ്. വിപിൻദാസാണ് ക്യാമറ ചെയ്യുന്നത്.

സുനിൽസുഖദ, വിജയൻ കാരന്തൂർ, സോന, ലക്ഷ്മിശർമ, സാന്ദ്രശേഖർ, സോണി, ശാരദപാലത്ത്, യാമിനി, മഞ്ജുപത്രോസ് തുടങ്ങിയവരും വേഷമിടുന്നു. കന്നട തെലുങ്ക് താരം ചാരുലതയാണ് നായിക. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന്റെ വരികൾക്ക് യൂനസിയോ സംഗീതം നൽകിയിരിക്കുന്നു. ഫെമിനിസ്റ്റ് സ്ത്രീസമൂഹത്തെ സാമൂഹ്യ ജീവിതത്തോട് പൊരുത്തപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ചിത്രം ചെയ്യുന്നതെന്ന് സംവിധായകൻ ഹരിദാസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP