Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുനന്ദപുഷ്‌കരുടെ കഥ പറയുന്ന ചിത്രം ഗെയിം കോൺഗ്രസിന് തലവേദനയാകുന്നോ? അണിയറപ്രവർത്തകർക്ക്‌ ഫോൺകോളുകളുടെ ചാകരയെന്ന് റിപ്പോർട്ട്

സുനന്ദപുഷ്‌കരുടെ കഥ പറയുന്ന ചിത്രം ഗെയിം കോൺഗ്രസിന് തലവേദനയാകുന്നോ? അണിയറപ്രവർത്തകർക്ക്‌  ഫോൺകോളുകളുടെ ചാകരയെന്ന് റിപ്പോർട്ട്

കോൺഗ്രസ് എംപി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ ദുരൂഹ മരണം ആസ്പദമാക്കി തെന്നിന്ത്യൻ സംവിധായകനായ എ.എം.ആർ രമേഷിന്റെ ഏറ്റവും പുതിയ ദ്വിഭാഷാ ചിത്രം കോൺഗ്രസ് നേതാക്കൾക്ക് തലവേദനയുണ്ടാക്കുന്നുവോ? ബോളിവുഡ് താരം മനീഷാ കൊയ്‌രാള നായികയാകുന്ന ചിത്രമായ ഗെയിം ആണ് കോൺഗ്രസിനെ നേതാക്കളുടെ ഉറക്കം കളഞ്ഞിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്

വിവാദനായിക സുനന്ദാപുഷ്‌ക്കറിന്റെ ജീവിതമാണ് കഥയെന്ന അഭ്യൂഹം പരന്നതോടെ അണിയറപ്രവർത്തകർക്ക് ഫോൺകോളുകളുടെബഹളമാണെന്നാണ് റിപ്പോർട്ട്.സിനിമയുടെ കഥയുമായി ബന്ധപ്പെട്ട ഒരു വിവരവും അണിയറക്കാർ പുറത്ത് വിട്ടിട്ടില്ല. അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസം സിനിമയുടെ സംവിധായകൻ എഎംആർ രമേഷിനെ ഒരു മുതിർന്ന കോൺഗ്രസ് നേതാവ് വിളിച്ച് വിവരം തേടിയതായി റിപ്പോർട്ടുണ്ട്.

തമിഴിലും തെലുങ്കിലുമായി തയ്യാറാവുന്ന ചിത്രത്തിന്റെ കഥ സുനന്ദാ പുഷ്‌ക്കറിന്റെ ജീവിതമാണെന്നോ അല്ലെന്നോ സംവിധായകൻ പറഞ്ഞിട്ടില്ല. കഥ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണെന്നും വിവാദം ഉണ്ടായേക്കുമെന്നുമാണ് നൽകുന്ന ഒരേയൊരു സൂചന.

സിനിമയുടെ പ്‌ളോട്ടിന്റെ വിവരം തേടാൻ നടിയും കോൺഗ്രസു കാരിയുമായ ഖുശ്‌ബുവിനെ പാർട്ടി അയച്ചതായി നേരത്തെ റിപ്പോർട്ട് വന്നിരുന്നു.ഇതിന് പുറമേ സിനിമയുടെ സാങ്കേതികവിദഗ്ദ്ധർ, അണിയറക്കാർ എന്നിവർ വഴിയും നേതാക്കൾ ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നതായാണ് പുതിയ സൂചന.

എന്നാൽ പാർട്ടി ഇതുവരെ ഔദ്യോഗികമായി സംവിധായകനെ സമീപിച്ചിട്ടില്ലെന്നാണ് കോൺഗ്രസിന്റെ കർണാടകാഘടകം പറയുന്നത്. വിവാദ വിഷയങ്ങൾ സിനിമാപ്രവർത്തകർ വാണിജ്യനേട്ടത്തിനായി ഉപയോഗിക്കുന്നത് അടുത്തകാലത്തായി വ്യാപകമാണെന്നും വക്താക്കൾ പറയുന്നു. സിനിമ ഇതുവരെ പൂർത്തിയായിട്ടില്ലെന്നും സമ്പൂർണ്ണമായി കഴിയുമ്പോൾ കോൺഗ്രസ് നേതാക്കളെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ എന്തെങ്കിലും ഉണ്ടായാൽ നിയമപരമായി നേരിടുമെന്നും ഇവർ പറയുന്നു.

മനീഷാ കൊയ്‌രാളയ്ക്ക് പുറമേ അർജുൻ സർജ, ശ്യാം എന്നിവരാണ് പ്രധാന താരങ്ങൾ. ഫെബ്രുവരിയിൽ സിനിമ തീയറ്ററിൽ എത്തുമെന്നാണ് വിവരം. അതേസമയം തന്നെ ജീവിച്ചിരിക്കുന്നവരെ സിനിമയിൽ ചിത്രീകരിക്കുന്നുണ്ടെങ്കിൽ അവരുടെ അനുമതി വേണമെന്നതാണ് ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് ഇൻ ദി സൗത്ത് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP