Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അന്ന് ന്യൂസ് മേക്കറെന്ന് പറഞ്ഞ് വാഴിച്ചു, ഇപ്പോൾ ആർക്കും വേണ്ടാതായെന്ന് പറഞ്ഞ് ഇകഴ്‌ത്തലും; മഞ്ജു വാര്യരുടെ താരമൂല്യം ഇടിഞ്ഞെന്ന വാർത്ത മനോരമ വിവാദമായതോടെ മണിക്കൂറുകൾക്കകം പിൻവലിച്ചു

അന്ന് ന്യൂസ് മേക്കറെന്ന് പറഞ്ഞ് വാഴിച്ചു, ഇപ്പോൾ ആർക്കും വേണ്ടാതായെന്ന് പറഞ്ഞ് ഇകഴ്‌ത്തലും; മഞ്ജു വാര്യരുടെ താരമൂല്യം ഇടിഞ്ഞെന്ന വാർത്ത മനോരമ വിവാദമായതോടെ മണിക്കൂറുകൾക്കകം പിൻവലിച്ചു

തിരുവനന്തപുരം: മഞ്ജു വാര്യർക്ക് ന്യൂസ് മേക്കർ പുരസ്‌ക്കാരം നൽകി ആദരിച്ചത് മലയാള മനോരമയാണ്. അന്ന് മനോരമയ്‌ക്കൊപ്പം തന്നെ മാദ്ധ്യമങ്ങൽ മഞ്ജുവിനെ ഇഷ്ടംപോലെ പരിലാളിക്കുകയും ചെയ്തു. ഈ പരിലാളന കൂടിപ്പോയെന്ന വിമർശനവും ഉയർന്നിരുന്നു. എന്നാൽ, ഇങ്ങനെ മഞ്ജുവിനെ ഏറ്റവും അധികം പുകഴ്‌ത്തിയ മനോരമ ഒടുവിൽ മഞ്ജുവിനെതിരെ തിരിഞ്ഞിരിക്കയാണ്. സിപിഐ(എം) സഹയാത്രികനായ ആഷിഖ് അബുവിന്റെ പുതിയ ചിത്രം റാണി പത്മിക്ക് കൊട്ടുകൊടുക്കാൻ വേണ്ടി മഞ്ജുവിന്റെ അഭിനയത്തെയും കാലം കഴിഞ്ഞെന്നും വിമർശിച്ച മനോരമ നടപടി വ്യാപക വിമർശനത്തിനാണ് ഇടയാക്കിയത്. മഞ്ജുവിനെ ടാർജറ്റ് ചെയ്ത് വാർത്ത എഴുതിയ മനോരമ ഓൺലൈനിൽ എഴുതിയ ലേഖനത്തിന് എതിരെ വിമർശനം കടുത്തതോടെ വിവാദമായ വാർത്ത പിൻവലിച്ച് മനോരമ തടിയൂരി.

മഞ്ജു വാര്യരെ ആർക്കും വേണ്ടതായി എന്ന് പറഞ്ഞു കൊണ്ടാണ് മനോരമ ലേഖനം എഴുതിയത്. അഭിനയത്തിലേക്ക് തിരിച്ചെത്തിയ മഞ്ജു വാര്യർക്ക് ട്രാക്ക് തെറ്റിയെന്ന സന്ദേഹം പ്രകടിപ്പിച്ചുമാണ് മനോരമയുടം ലേഖനം. മഞ്ജുവിന്റെ താരമൂല്യം ഇടിഞ്ഞതിനാൽ ആഷിക് അബു ചിത്രം റാണി പത്മിനിക്ക് തിയറ്ററുകളിൽ കാലിടറി എന്നാണ് മനോരമാ ഓൺലൈൻ കണ്ടെത്തിയത്. പല പ്രമുഖ തിയറ്ററുകളിലും ആളില്ലാത്തതുമൂലം റാണി പത്മിനിയുടെ ചില ഷോകൾ നിർത്തലാക്കിയെന്നും ഒരാഴ്ച പിന്നിടുന്നതിന് മുൻപെ നഗരങ്ങളിലെ തിയറ്ററുകളിൽ നിന്നും സിനിമ പിന്മാറി കഴിഞ്ഞതായും ഓൺലൈൻ റിപ്പോർട്ടു ചെയ്തു.

എന്നാൽ പ്രത്യേകിച്ച കാരണങ്ങൾ ഒന്നുമില്ലാതെ മഞ്ജുവാര്യയെ മാത്രം തിരഞ്ഞു പിടിച്ച് ആക്രമിച്ച വാർത്ത പുറത്തുവന്നതോടെ സോഷ്യൽ മീഡിയ രൂക്ഷമായാണ് പ്രതികരിച്ചത്. ഇതോടെ മനോരമ വാർത്ത പിൻവലിക്കുകയായിരുന്നു. തീയറ്ററിൽ പ്രദർശനം തുടരുന്ന സിനിമകളെ രൂക്ഷമായി വിമർശിക്കാത്ത സമീപനമാണ മനോരമ പൊതുവേ സ്വീകരിച്ചു വന്നത്. എന്നാൽ മഞ്ജു വാര്യരും റിമാ കല്ലിങ്കലും തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളായ ചിത്രം മഞ്ജു വാര്യർ നിമിത്തം പരാജയപ്പെട്ടെന്നാണ് മനോരമയുടെ കണ്ടെത്തൽ.

സൂപ്പർതാര ചിത്രങ്ങളെ വിമർശിക്കാൻ മടിയുള്ള മനോരമ ആർക്കോ വേണ്ടി ക്വട്ടേഷൻ ഏറ്റൈടുത്തു എന്ന വിമർശനമാണ് ഉയർന്നത്. സിനിമ പരാജയപ്പെട്ടത് മഞ്ജുവിന്റെ കുഴപ്പമാണോ, സിനിമകളുടെയാണോ അതോ ഇനി പ്രേക്ഷകരുടെയോ? തുടങ്ങിയ സംശയങ്ങൾ ഉന്നയിച്ച മനോരമ വാർത്ത തുടരുന്നത്. മഞ്ജു വാര്യരെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിച്ചവരെ നിരാശപ്പെടുത്തുന്നതാണ് സിനിമ എന്നാണ് ഇവരുടെ പക്ഷം. മഞ്ജു വാര്യർ എന്ന പേരിന് തീയറ്ററിൽ ഒരു മാർക്കറ്റുണ്ടെന്നും എന്നാൽ, ഈ സിനിമയോടെ അതിൽ ഇടിവു സംഭവിച്ചു എന്ന സംശയിക്കേണ്ടി ഇരിക്കുന്നുവെന്നും മനോരമ ഓൺലൈൻ പറഞ്ഞുവെക്കുന്നു. എന്തായാലും മനോരമ ന്യൂസ് ചാനൽ ന്യൂസ് മേക്കർ പുരസ്‌ക്കാരം നൽകിയ ശേഷം ഇപ്പോൾ മഞ്ജുവിനെ മനപ്പൂർവം ഇകഴ്‌ത്തിയ നടപടി കടുത്ത പ്രതിഷേധത്തിനാണ് ഇടയാക്കിയത്.

ട്രാഫിക് സംവിധായകൻ രാജേഷ് പിള്ളയുടെ പുതിയ ചിത്രമായ വേട്ട, മങ്കിപെൻ ടീമിന്റെ ജോ ആൻഡ് ദ ബോയ് എന്നീ സിനിമകളിലാണ് മഞ്ജു ഇപ്പോൾ അഭിനയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP