ഗൾഫിലെ ജുവലറിയിൽ സ്വർണം വാങ്ങാൻ എത്തിയ മീര ജാസ്മിന്റെ ലുക്ക് കണ്ട് ആളുകൾ ഞെട്ടി; സുന്ദരിയും ബുദ്ധിമതിയുമായ നടിക്ക് എന്ത് പറ്റിയെന്ന് ചോദിച്ച് ആരാധകർ; വിവാഹശേഷം പ്രേക്ഷകരുടെ മുൻപിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട മീരയുടെ ലുക്ക് ഇങ്ങനെ
February 15, 2018 | 06:48 AM IST | Permalink

സ്വന്തം ലേഖകൻ
അഭിനയം കൊണ്ടും, ലാളിത്യ സൗന്ദര്യം കൊണ്ടും തെന്നിന്ത്യൻ ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് മീരാ ജാസ്മിൻ. ദേശീയ അവാർഡ് ജേത്രി കൂടിയായ മീരയുടെ പിന്മാറ്റം വളരെ പെട്ടെന്നായിരുന്നു. കരുത്തുറ്റ പെൺകഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായിരുന്നു മീര. മലയാളത്തിൽ മാത്രമല്ല തമിഴിലും മുൻനിര നായികയായി കത്തി നിൽക്കുമ്പോഴായിരുന്നു സിനിമയിൽ നിന്നുള്ള മീരയുടെ പിന്മാറ്റം. എന്നാൽ പഴയ ലുക്കിലല്ല താരമിപ്പോൾ. മുൻപത്തേതിനേക്കാൾ വണ്ണം വെച്ച രൂപത്തിലാണിപ്പോൾ. പെട്ടെന്ന് തിരിച്ചറിയാൻ പോലും സാധിക്കാത്ത വിധത്തിലാണ് പുതിയ മാറ്റം.
തെന്നിന്ത്യൻ ഭാഷകളിൽ നിന്നെല്ലാം അവസരങ്ങൾ തേടിയെത്തുന്നതിനിടെ അപ്രതീക്ഷിതമായി വിവാഹം കഴിച്ച് മീര സ്വകാര്യ ജീവിതത്തിലേയ്ക്ക് പോയി. പിന്നീട് പത്തു കൽപ്പനകൾ എന്ന സിനിമയിൽ ശക്തമായ കഥാപാത്രമായി തിരിച്ചെത്തിയെങ്കിലും വീണ്ടും കുടുംബ ജീവിതത്തിലേയ്ക്ക് മടങ്ങിയിരിക്കുകയാണ് താരം. ഏറെ നാളുകൾക്ക് ശേഷം ഇപ്പോൾ വീണ്ടും മീരയെ ആരാധകർ കണ്ടിരിക്കുകയാണ്.
എന്നാൽ നടിയുടെ പുതിയ ലുക്ക് കണ്ടാണ് പ്രേക്ഷകർ ഞെട്ടിയത്. കണ്ടാൽ പെട്ടന്ന് തിരിച്ചറിയാൻ പോലും സാധിക്കുന്നില്ല. തടിച്ച ശരീരത്തിലുള്ള മീരയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഗൾഫിൽ ജുവലറിയിലെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് ചർച്ചയാകുന്നത്. മീരയുടെ സഹോദരിയെയും ചിത്രങ്ങളിൽ കാണാം.
മലയാളികൾ മാത്രമല്ല തമിഴ് പ്രേക്ഷകരും തങ്ങളുടെ ആകാംക്ഷ പ്രകടിപ്പിച്ച് കഴിഞ്ഞു. നിരവധി ട്രോൾ വിഡിയോയും ഇതിനോടനുബന്ധിച്ച് വരുന്നുണ്ട്. എന്നാൽ തടി കൂടിയെങ്കിലും മീരയുടെ സൗന്ദര്യത്തിന് ഒരു കുറവും വന്നിട്ടില്ലെന്ന് ആരാധകർ തറപ്പിച്ച് പറയുന്നു. പുതിയ ലുക്കിലും നടി കൂടുതൽ സുന്ദരിയാണെന്നാണ് ഭൂരിപക്ഷംപേരുടെയും അഭിപ്രായം. മലയാളികൾ മാത്രമല്ല, മറ്റ് തെന്നിന്ത്യൻ ആരാധകരും നടിയുടെ പുതിയ രൂപം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ്.
