Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യ ദിനം നാല് കോടിയുടെ ഗ്രോസ് കളക്ഷൻ; കൂടതൽ തിയേറ്ററും ഷോകളുമായി രണ്ടാം ദിവസം; അബ്രഹാമിന്റെ സന്തതികൾ കളക്ഷൻ റിക്കോർഡുകൾ മറികടക്കുമെന്ന് വിലയിരുത്തൽ; നൂറ് കോടി ക്ലബ്ബിലെത്തുമെന്ന പ്രതീക്ഷയുമായി ഫാൻസുകാർ; മമ്മൂട്ടി ചിത്രം മാറ്റുന്നത് മലയാള സിനിമയുടെ കഷ്ടകാലം

ആദ്യ ദിനം നാല് കോടിയുടെ ഗ്രോസ് കളക്ഷൻ; കൂടതൽ തിയേറ്ററും ഷോകളുമായി രണ്ടാം ദിവസം; അബ്രഹാമിന്റെ സന്തതികൾ കളക്ഷൻ റിക്കോർഡുകൾ മറികടക്കുമെന്ന് വിലയിരുത്തൽ; നൂറ് കോടി ക്ലബ്ബിലെത്തുമെന്ന പ്രതീക്ഷയുമായി ഫാൻസുകാർ; മമ്മൂട്ടി ചിത്രം മാറ്റുന്നത് മലയാള സിനിമയുടെ കഷ്ടകാലം

കൊച്ചി: അബ്രഹാമിന്റെ സന്തതികൾക്ക് ആദ്യ ദിനം വൻ കളക്ഷൻ. നാല് കോടിയാണ് ആദ്യ ദിവസം ചിത്രം നേടിയത്. പ്രതികരണങ്ങൾ സൂപ്പറായതോടെ കൂടുതൽ തിയേറ്ററുകളിലും ചിത്രമെത്തി. രണ്ടാം ദിനം കൂടുതൽ നേട്ടം ചിത്രമുണ്ടാക്കുമെന്നാണ് സൂചന. ആദ്യ ദിവസം ഫാൻസുകാരാണ് പൊതുവേ കാണാറുള്ളത്. രണ്ടാം ദിനം തിയേറ്ററിലെത്തിയ കുടുംബ പ്രേക്ഷകരും ആവേശത്തോടെയാണ് ചിത്രത്തെ കാണുന്നത്. ഇതു കൊണ്ട് തന്നെ വൻ ഹിറ്റായി സിനിമ മാറുമെന്നാണ് സൂചന. നൂറ് കോടി ക്ലബ്ബിലെത്തുന്ന ആദ്യ മമ്മൂട്ടി സിനിമായായി ഇത് മാറുമെന്നാണ് ഫാൻസുകാരുടെ വിലയിരുത്തൽ. മോഹൻലാലിന്റെ പുലിമുരുകനാണ് ഇതിന് മുമ്പ് നൂറു കോടി ക്ലബ്ബിലെത്തിയ ഏക മലയാള സിനിമ.

കുറച്ചു കാലമായി മലയാള സിനിമയിൽ വമ്പൻ ഹിറ്റുകൾ പിറക്കാറില്ലായിരുന്നു. ഇത് മലയാള സിനിമയെ പ്രതിസന്ധിയിലുമാക്കി. ഈ പ്രതിസന്ധി കാലത്തെ മറികടക്കാനുള്ള കരുത്താണ് എബ്രഹാമിന്റെ സന്തതികൾ നൽകുന്നത്. നല്ല കഥയും നല്ല അവതരണവും മലയാളി പ്രേക്ഷകരെ ആവേശത്തിലാക്കുമെന്ന് വ്യക്തമാക്കുന്നതാണ് ഈ സിനിമ. മമ്മൂട്ടിയുടെ മികവാർന്ന പെർഫോമൻസ് തന്നെയാണ് ചിത്രത്തിന്റെ ഹൈലറ്റ്. പുതുമുഖ സംവിധായകനായ ഷാജി പാടൂരും അങ്ങനെ ഹിറ്റ് സംവിധായകനായി മാറുകയാണ്. കളക്ഷൻ റിക്കോർഡിലേക്ക് ചിത്രം കുതിക്കുന്നതിന്റെ ആവേശം നിർമ്മതാക്കളും പങ്കുവയ്ക്കുന്നുണ്ട്.

ചിത്രത്തിനെ കുറിച്ച് ആദ്യ ദിവസം തന്നെ മികച്ച പ്രതികരണം വന്നതിന് പി്ന്നാലെ രണ്ടാം ദിവസവും ചിത്രത്തിന് ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ്. 136 തിയറ്ററുകളിലാണ് ചിത്രം ആദ്യ ദിവസം പ്രദർശനത്തിന് എത്തിയത്. ആദ്യ ഷോ മുതൽ നിറഞ്ഞ സദസ്സിന് മുന്നിലാണ് ചിത്രം പ്രദർശനം നത്തിയത്. സെക്കന്റ് ഷോ യ്ക്ക് ശേഷം 60-ഓളം സ്പെഷ്യൽ ഷോകളുംഉണ്ടായിരുന്നു. പലയിടങ്ങളിലും സെക്കൻഡ് ഷോ യുടെ തിരക്ക് കണ്ടതോടെയാണ് കൂടുതൽ സ്‌ക്രീനുകളിൽ ചിത്രം പ്രദർശിപ്പിച്ചത്. ആലപ്പുഴയിൽ പുലർച്ചെ മൂന്നിനും സ്പെഷ്യൽ ഷോ ഉണ്ടായിരുന്നു.

ആദ്യ ദിവസം നേടിയ വിജയത്തെക്കാൾ രണ്ടാം ദിവസം തകർക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബുക്ക് മൈ ഷോയിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ രണ്ടാം ദിനം 95 ശതമാനത്തോളം ടിക്കറ്റുകളും ബുക്ക് ചെയ്തിരിക്കുകയാണ്. ഇന്ന് മുതൽ പതിനഞ്ചോളം സ്‌ക്രീനുകളിൽ കൂടുതൽ പ്രദർശനങ്ങളും ഉണ്ടാവും എന്നാണ് നിർമ്മാതാക്കൾ പറയുന്നത്

അൻസൻ പോൾ, കനിഹ, താരുഷി, സിദ്ദിഖ്, രഞ്ജി പണിക്കർ, സിജോയ് വർഗീസ്, യോഗ് ജെപി, ശ്യാമപ്രസാദ്, കലാഭവൻ ഷാജോൺ തുടങ്ങി സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചത് വൻ താര നിര തന്നെയാണ്. ഹനീഫ് അദേനിയാണ് അബ്രഹാമിന്റെ സന്തതികൾക്ക് വേണ്ടി തിരക്കഥ ഒരുക്കിയിരുന്നത്. ഗുഡ്വിൽ എന്റർടെയിന്മെന്റ്സിന്റെ ബാനറിൽ ടിൽ ജോർജ്, ജോബി ജോർജ് എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP