Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒടുവിൽ പ്രണയം പറയാതെ പറഞ്ഞ് മേഘ്‌നാ രാജ്; നടിയുടെ ജീവിത നായകൻ ചിരഞ്ജിവി തന്നെയെന്ന് ഉറപ്പിച്ച് പാപ്പരാസികൾ

ഒടുവിൽ പ്രണയം പറയാതെ പറഞ്ഞ് മേഘ്‌നാ രാജ്; നടിയുടെ ജീവിത നായകൻ ചിരഞ്ജിവി തന്നെയെന്ന് ഉറപ്പിച്ച് പാപ്പരാസികൾ

വിനയൻ സംവിധാനം ചെയ്ത യക്ഷി എന്ന ചിത്രത്തിലൂടെ മലയാളത്തിൽ വരവറിയിച്ച നടി മേഘ്‌ന രാജ് പ്രണയത്തിലാണെന്നും കാമുകൻ കന്നട യുവനടൻ ചിരഞ്ജിവിയാണെന്നും കേൾക്കാൻ തുടങ്ങിയി്ട്ട് നാളേറയായി. ഇരുവരുടെയും വീട്ടുകാർ പ്രണയം അംഗീകരിച്ചതായും ഉടനെ വിവാഹം ഉണ്ടാകുമെന്നും വാർത്തകൾ. എന്നാൽ താരങ്ങളിരുവരും ഇതുവരെ അത് തുറന്ന് സമ്മതിച്ചിരുന്നില്ല. എന്നാൽ അടുത്തിടെ നടി മേഘ്‌ന നടത്തിയ വാക്കുകളിലൂടെ നടിയുടെ ജീവിത നായകൻ ചിരഞ്ജിവി തന്നെയെന്ന് ഉറപ്പിച്ചിരിക്കുകയാണ് പാപ്പരാസികൾ.

ഇപ്പോൾ അറിഞ്ഞാണോ അറിയാതെയാണോ മേഘ്‌ന തന്നെ പറായതെ പറഞ്ഞിരിക്കുകയാണ് തന്റെ ജീവിതത്തിലെ നായകനാരാണെന്ന്.ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവ് സർജയുടെ ജന്മദിനത്തിൽ മേഘ്‌ന ആശംസകൾ അർപ്പിച്ചത് അദ്ദേഹത്തെ ഭർതൃസഹോദരൻ എന്നു വിശേഷിപ്പിച്ചാണ്. ഇത് ട്വിറ്ററിലായതിനാൽ അധികമാരും ശ്രദ്ധിച്ചതുമില്ല. പക്ഷേ കന്നട മാദ്ധ്യമങ്ങൾ സംഭവം വാർത്തയാക്കി. എന്നാൽ ഇതിനോട് ഇരുവരും ഇതു വരെ പ്രതികരിച്ചിട്ടില്ല.

നേരത്തെ നടൻ അനൂപ് മേനോനും മേഘ്‌നയും തമ്മിൽ പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ ഉണ്ടായിരുന്നു. യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ എത്തിയ മേഘ്‌ന രഘുവിന്റെ സ്വന്തം റസിയ, നമ്മുക്ക് പാർക്കാൻ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.കന്നട, തെലുങ്ക്, മലയാള സിനിമകളിലെ സജീവ സാന്നിധ്യമാണ് മേഘ്‌ന.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP