Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സണ്ണി വെയ്നും മിഥുൻ മാനുവൽ തോമസും വീണ്ടും ഒന്നിക്കുന്നു; ആടിനും ആനിനും ശേഷം ഇതാ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു, 'അലമാര'....! പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

സണ്ണി വെയ്നും മിഥുൻ മാനുവൽ തോമസും വീണ്ടും ഒന്നിക്കുന്നു; ആടിനും ആനിനും ശേഷം ഇതാ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു, 'അലമാര'....! പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

കൊച്ചി: അട് ഒരു ഭീകര ജീവി എന്ന ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്തു ബേബി സാറയും സണ്ണി വെയ്നും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു ആന്മരിയ കലിപ്പിലാണ്. നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരു പോലെ നേടിയ ചിത്രമായിരുന്നു ആന്മരിയ കലിപ്പിലാണ്.

ചിത്രത്തിന്റെ മികച്ച വിജയത്തിന് ശേഷം സംവിധായകൻ മിഥുൻ മാനുവൽ തോമസും സണ്ണി വെയ്നും വീണ്ടും ഒന്നിക്കുന്നു. 'അലമാര' എന്നാണ് ചിത്രത്തിന്റെ പേര്. സംവിധായകൻ തന്നെയാണ് ഫേസ്‌ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഔദ്യോഗിക പ്രക്യാപനം നടത്തിയത്. ജയസൂര്യ ചിത്രം ആടിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം കാത്തിരിക്കുന്ന ആരാധകർക്ക് മുന്നിൽ വളരെ സർപ്രൈസായാണ് പുതിയ വാർത്ത എത്തിയിരിക്കുന്നത്..

ആടിന്റെ രണ്ടാം ഭാഗം ആലോചനയിലുണ്ടെന്ന കാര്യം നേരത്തെ തന്നെ മിഥുൻ മാനുവലും നിർമ്മാതാക്കളായ ഫ്രൈഡേ ഫിലിം ഹൗസും സ്ഥിരീകരിച്ചിരുന്നതാണ്. എന്നാൽ എന്തുകൊണ്ടാണ് ഇപ്പോൾ ചിത്രം വൈകുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല. ആട് ഒരു ഭീകരജീവിയാണ് എന്ന മിഥുൻ മാനുവലിന്റെ ആദ്യ ചിത്രം മുതൽ അലമാര വരെ സണ്ണി വെയ്നും നിർണായഘടകമാണ്. സണ്ണി വെയ്‌നിനെ കൂടാതെ അജു വർഗീസും രജ്ജി പണിക്കറും അലമാരയിൽ പ്രധാന വേഷത്തിൽ എത്തും.

ആൻ മരിയ കലിപ്പിലാണ് എന്ന സിനിമയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് സാറാ അർജുനായിരുന്നെങ്കിലും സണ്ണി വെയ്ൻ സിനിമയുടെ ഒഴിവാക്കാൻ പറ്റാത്ത കഥാപാത്രമായിരുന്നു. പുതിയ ചിത്രത്തിലും നായകൻ സണ്ണി തന്നെയാണ്. പുതുമുഖത്തെയാണ് മിഥുൻ ഈ സിനിമയിലൂടെ നായികയായി അവതരിപ്പിക്കുന്നത്. മറ്റ് കഥാപാത്രങ്ങൾ ആരൊക്കെ ആയിരിക്കുമെന്ന സൂചനകൾ ലഭ്യമായിട്ടില്ല.

ആന്മരിയ കലിപ്പിലാണ് എന്ന ചിത്രം ഇപ്പോൾ പിള്ളെ രാക്ഷസി എന്ന പേരിൽ തെലുങ്കിൽ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലർ നേരത്തെ പുറത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP