Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആരാധകരുടെ കാത്തിരിപ്പിന് അറുതിയാകുന്നു; മോഹൻലാലും ലാൽജോസും ഒരുമിക്കുന്നു; ലാലിനെ പ്രതീക്ഷിച്ച് സ്‌ക്രിപ്ട് തയ്യാറാക്കുന്നുവെന്ന് ലാൽ ജോസ്

ആരാധകരുടെ കാത്തിരിപ്പിന് അറുതിയാകുന്നു; മോഹൻലാലും ലാൽജോസും ഒരുമിക്കുന്നു; ലാലിനെ പ്രതീക്ഷിച്ച് സ്‌ക്രിപ്ട് തയ്യാറാക്കുന്നുവെന്ന് ലാൽ ജോസ്

 ലയാളത്തിലെ ഹിറ്റ്‌മേക്കറായ സംവിധായകനാണ് ലാൽ ജോസ്. ലാൽ ജോസും മലയാള സിനിമയുടെ അഭിമാന താരമായ മോഹൻലാലും ഒരുമിച്ചൊരു സിനിമ, ആരാധകർ ഏറെക്കാലമായി പ്രതീക്ഷിക്കുന്നത് ഇതാണ്. ഇതിനായി കാത്തിരിക്കുകയും ചെയ്യുന്നു. എന്നാൽ, ആരാധകരുടെ കാത്തിരിപ്പിന് അറുതി വരാൻ പോകുന്നു. നീണ്ട കാത്തിരിപ്പിന് ഒടുവിൽ ലാൽജോസും മോഹൻലാലും ഒന്നിക്കുന്നു എന്നതാണ് വാർത്ത. ആശീർവാദ് സിനിമയുട ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു. 

സിനിമയുടെ സ്‌ക്രിപ്റ്റ് വർക്കുകൾ നടന്നുവരികയാണെന്നും സിനിമയുടെ മറ്റു വിശദാംശങ്ങൾ പിന്നീട് വെളിപ്പെടുത്താമെന്നും ലാൽജോസ് വ്യക്തമാക്കി. മലയാളത്തിലെ ഹിറ്റ്‌മേക്കേഴ്‌സിൽ ഒരാളായ ലാൽജോസിനൊപ്പം മോഹൻലാൽ ഇതുവരെ ഒന്നിച്ചിട്ടില്ല. ലാലിനെ സംതൃപ്തിപ്പെടുത്താൻ പറ്റിയ ഒരു തിരക്കഥ ലഭിക്കാത്തതുകൊവണ്ടാണ് അങ്ങനെ ഒന്ന് സംഭവിക്കാത്തതെന്ന് ലാൽജോസ് പറഞ്ഞിരുന്നു. ഇപ്പോൾ അത്തരമൊരും കഥാപാത്രത്തെ സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകൻ.

നിർമ്മാതാന് ആന്റണി പെരുമ്പാരുമായി ലാൽ ജോസ് കരാറിൽ ഏർപ്പെട്ടു കഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ. എന്തായാലും ഇരുവരും ആദ്യമായി ഒന്നിച്ചെത്തുമ്പോൾ മികച്ചൊരു ചിത്രം തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP