Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സത്യൻ അന്തിക്കാടും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു; നായികയായി മഞ്ജു വാര്യർ എത്തും

സത്യൻ അന്തിക്കാടും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു; നായികയായി മഞ്ജു വാര്യർ എത്തും

സ്‌നേഹവീട് എന്ന ചിത്രത്തിന് ശേഷം സത്യൻ അന്തിക്കാടും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ഒക്ടോബർ 31ന് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും. മോഹൻലാൽ നവംബർ ഒന്നിന് സെറ്റിൽ എത്തി ചിത്രത്തിൽ ജോയിൻ ചെയ്യും. രഞ്ജൻ പ്രമോദ് തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ റഫീക്ക് അഹമ്മദാണ് എഴുതിയിരിക്കുന്നത്. വിദ്യാസാഗറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത് ചാപ്പാക്കുരിശിലൂടെ ശ്രദ്ധേയനായ സമീർ താഹിർ ആണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

ആറാം തമ്പുരാൻ, കന്മദം, സമ്മർ ഇൻ ബത്‌ലഹേം എന്നീ സിനിമകളിൽ മുമ്പ് മോഹൻലാലും മഞ്ജു വാര്യരും ഒന്നിച്ചിട്ടുണ്ട്. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. സത്യൻ അന്തിക്കാടിന്റെ ഈ കുടുംബചിത്രം ഏറെ ശ്രദ്ധിക്കപ്പെടുമെന്നാണ് കരുതുന്നത്. മോഹൻലാൽ നായകനായ നരൻ, ഫോട്ടോഗ്രാഫർ എന്നീ ചിത്രങ്ങളിൽ രഞ്ജൻ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് മഞ്ജുവിനൊപ്പം പ്രവർത്തിക്കുന്നത്. ചിത്രം ഒരു മുഴുനീള എന്റർടെയ്‌നറായിരിക്കുമെന്ന് തിരക്കഥാകൃത്ത് നേരത്തെ പറഞ്ഞിരുന്നു. വളരെ ശക്തമായൊരു കഥയുള്ള ചിത്രത്തിൽ ഇന്നസെന്റ് ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP