Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദാസനെയും വിജയനെയും വീണ്ടും വെള്ളിത്തിരയിലെത്തിക്കാൻ വിനിത് ശ്രീനിവാസൻ; മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ടിൽ ചിത്രം അണിയറയിൽ

ദാസനെയും വിജയനെയും വീണ്ടും വെള്ളിത്തിരയിലെത്തിക്കാൻ വിനിത് ശ്രീനിവാസൻ; മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ടിൽ ചിത്രം അണിയറയിൽ

മോഹൻലാലിനെയും ശ്രീനിവാസനെയും കേന്ദ്രകഥാപാത്രങ്ങളായി സിനിമ ചെയ്യുകയെന്നതാണ് തന്റെ സ്വപനപദ്ധതിയെന്ന് വിനീത് ശ്രീനിവാസൻ. ഒരു സ്വകാര്യടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം പറഞ്ഞത്.

നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചവരാണ് ഇരുവരും. വർഷങ്ങൾക്ക് ശേഷം ആ രണ്ടു പ്രതിഭകളെയും ഒരുമിച്ച് തിരശീലയിൽ കാണുകയെന്നത് മലയാള സിനിമാ പ്രേക്ഷകന്റെ ആഗ്രഹമാണ്. ഇരുവരെയും ഒന്നിപ്പിച്ചുകൊണ്ടുള്ള ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും വിനീത് കൂട്ടിച്ചേർത്തു.

നിവിൻ പോളിയെ നായകനാക്കി അടുത്ത ചിത്രമൊരുക്കുന്ന തെരക്കിലാണ് വിനീതിപ്പോൾ. മലർ വാടി ആർട്‌സ് ക്ലബ്, തട്ടത്തിൻ മറയത്ത്, തിര, ഒരു വടക്കൻ സെൽഫി എന്നിവയാണ് വിനീതിന്റെ സംവിധാനത്തിലൊരുങ്ങിയ മറ്റ് ചിത്രങ്ങൾ.നവാഗതനായ ബേസിൽ ജോസഫ് സംവിധാനം ചെയ്ത കുഞ്ഞിരാമായണമാണ് വിനീതിന്റെ പുതിയ ചിത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP