Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സോളാർ സമരവും, സെക്രട്ടറിയേറ്റ് വളയലും തിരക്കഥയിൽ; മുഖ്യമന്ത്രിയെ കളിയാക്കുന്ന ഐ വി ശശി ചിത്രത്തിൽ നിന്നും മോഹൻലാൽ പിന്മാറി

സോളാർ സമരവും, സെക്രട്ടറിയേറ്റ് വളയലും തിരക്കഥയിൽ; മുഖ്യമന്ത്രിയെ കളിയാക്കുന്ന ഐ വി ശശി ചിത്രത്തിൽ നിന്നും മോഹൻലാൽ പിന്മാറി

ർത്തുവെയ്ക്കാൻ ഒരുപിടി ചിത്രങ്ങൾ തന്ന ഐവി ശശിയും മോഹൻലാലും നീണ്ട പതിനാലു വർഷത്തിനുശേഷം വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്ത മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കേട്ട ഒന്നാണ്. മോഹൻലാൽ മംഗലശ്ശേരി നീലകണ്ഠനായി തകർത്തഭിനയിച്ച ദേവാസുരം പോലെ മറ്റൊരു ഹിറ്റിനായി കാത്തിരുന്ന ആരാധകർക്ക് നിരാശ നല്കികൊണ്ട് മോഹൻലാൽ ചിത്രത്തിൽ നിന്നും പിന്മാറിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും സർക്കാറിനെയും കളിയാക്കുന്ന സീനുകൾ ഉള്ളതിനാലാണ് ചിത്രം ഉപേക്ഷിച്ചതെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ തിരക്കഥ നടൻ കേട്ടതോടെ പിന്മാറുകയായിരുന്നു. കോഴിക്കോട് കലക്ടർ പ്രശാന്തും മറ്റൊരു ഐ.എ.എസ് ഉദ്യോഗസ്ഥനും ചേർന്നാണ് തിരക്കഥ എഴുതിയത്. മോഹൻലാലിന്റെ കൊച്ചിയിലെ ട്രാവൻകൂർ ഫോർട്ടിൽ വച്ച് പ്രശാന്തും സുഹൃത്തും ലാലിനെ തിരക്കഥ വായിച്ച് കേൾപ്പിച്ചതോടെയാണ് കാര്യങ്ങൾ തിരിഞ്ഞ് മറിഞ്ഞത്.

സോളാർ സമരത്തെ തുടർന്ന് ഉണ്ടായ സെക്രട്ടറിയേറ്റ് വളയലും മുഖ്യമന്ത്രിയെയും സർക്കാറിനെയും കളിയാക്കുന്ന സീനുകളും തിരക്കഥയിൽ ഉണ്ടായതാണ് പ്രശ്‌നങ്ങൾക്ക് കാരണം.മൂന്നര മണിക്കൂർ കൊണ്ടാണ് ലാൽ സ്‌ക്രിപ്റ്റ് വായിച്ച് കേട്ടതത്രേ. നിർമ്മാതാവ് ഗോകുലം ഗോപാലൻ 50 ലക്ഷം അഡ്വാൻസ് കൊടുത്ത ശേഷമാണ് കഥ കേൾക്കാൻ താരം തയ്യാറായത്. ഇഷ്ടപ്പെട്ടിരുന്നെങ്കിൽ ബാക്കി തുക നൽകാൻ നിർമ്മാതാവിന്റെ വിശ്വസ്ഥർ ട്രാവൻകൂർ ഫോർട്ടിന് അടുത്ത് തന്നെ ഉണ്ടായിരുന്നു. എന്നാൽ കഥ ലാലിന് ഇഷ്ടപ്പെടാത്തതിനാൽ മറ്റൊരു ചിത്രം നൽകാമെന്ന് ഗോകുലം ഗോപാലന് മോഹൻലാൽ ഉറപ്പ് നൽകിയത്രെ.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി മോഹൻലാലിന് നല്ല ബന്ധമാണുള്ളത്. അടുത്തിടെ ഉമ്മൻ ചാണ്ടി യുടെ വിളി മൂലം പുതുപ്പള്ളി തിരുനാളിനായി താരം ദുബായിൽ നിന്ന് ഷൂട്ടിങ്ങ് നിറുത്തിവച്ചു പറന്നെത്തിയിരുന്നു.

വർണപ്പകിട്ട്, അനുഭൂതി, അപാരത, അടിയൊഴുക്കുകൾ, ഇടനിലങ്ങൾ, ഉയരങ്ങളിൽ, അടിമകൾ ഉടമകൾ, അഭയംതേടി, വാർത്ത, രംഗം, ആൾക്കൂട്ടത്തിൽ തനിയെ, അതിരാത്രം, ലക്ഷ്മണരേഖ, നാണയം, ഇനിയെങ്കിലും തുടങ്ങിയവയാണ് ഇതിൽ ഈ കൂട്ടുകെട്ടിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ. 2000ൽ പുറത്തിറങ്ങിയ ശ്രദ്ധയാണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം.130 ലേറെ ചിത്രങ്ങൾ ചെയ്ത ഐ വി ശശി ആറു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഒരു ചിത്രമെടുക്കുന്നത്. 2009 ൽ നിത്യ മേനോനെയും രജത് മേനോനെയും നായകരാക്കി ചെയ്ത വെള്ളത്തൂവലായിരുന്നു അവസാന ചിത്രം .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP