Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോഹൻലാലിനെ ആഷിക് അബു സവർണ ഫാസിസ്റ്റാക്കിയോ? മഹേഷിന്റെ പ്രതികാരത്തിലെ ഡയലോഗിനെതിരെ മോഹൻലാൽ ഫാൻസിന്റെ ട്രോൾ മഴ

മോഹൻലാലിനെ ആഷിക് അബു സവർണ ഫാസിസ്റ്റാക്കിയോ? മഹേഷിന്റെ പ്രതികാരത്തിലെ ഡയലോഗിനെതിരെ മോഹൻലാൽ ഫാൻസിന്റെ ട്രോൾ മഴ

ഷിക് അബു ചിത്രമായ മഹേഷിന്റെ പ്രതികാരം മികച്ച പ്രതികരണം നേടി തിയേറ്റർ കീഴടക്കുമ്പോൾ സംവിധായകനെതിരെ മോഹൻലാൽ ഫാൻസിന്റെ പ്രതിഷേധം. ചിത്രത്തിലെ ഒരു ഡയലോഗിനെതിരെയാണ് മോഹൻലാൽ ഫാൻസ് ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രതിഷേധം ഉയരുന്നത്.

ഞാൻ ലാലേട്ടന്റ ഫാനാ കാരണം മമ്മൂക്കാ എല്ലാ ടൈപ്പ് വേഷവും ചെയ്യും, പൊലീസ് രാജാവ്, പൊട്ടൻ, എല്ലാം,, പക്ഷേ ലാലേട്ടൻ... നായർ, മേനോൻ, പ്രമാണി ഇതുവിട്ടൊരു കളിയില്ല.. എന്ന സൗബിൻ ഷഹീറിന്റെ ഡയലോഗാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച വിഷയമാവുന്നത്. മോഹൻലാൽ ആരാധകരാണ് പ്രധാനമായും സംഗതി വിവാദമാക്കിയിരിക്കുന്നത്. തങ്ങളുടെ താരത്തെ മോശമാക്കി ചിത്രീകരിച്ചിരിക്കുന്നതായി ആരാധകർ ആരോപിക്കുന്നു. അതിനെതിരെ പോസ്റ്റുകളും ട്രോളുകളമായി അവർ രംഗത്തെത്തിയിട്ടുണ്ട്. ഇതിനെ പ്രതികരിച്ചുകൊണ്ട് ലാൽ ആരാധകർ പറയുന്ന സിനിമകളിൽ ദേവാസുരവും, കടത്തനാടൻ അമ്പാടിയും, ബാബാ കല്യാണിയും, മേജർ മഹാദേവനും, മുളമൂട്ടിൽ അടിമയും, ഏയ് ഓട്ടോയും, പരദേശിയുമൊക്കെ ഉൾപ്പെടും. സിനിമയിലെ ആ ഡയലോഗ് ഭാഗം ഒഴിവാക്കണം എന്ന് പറയുന്നവരുമുണ്ട്.
ആഷിക് അബുവിന്റെ എഫ്ബി പ്രൊഫൈലിൽ ലാലേട്ടൻ ആരാധകരുടെ പൊങ്കാലയാണ് നടക്കുന്നത്.

എന്നാൽ സിനിമയിലെ പരാമർശങ്ങളുടെ പേരിൽ സംവിധായകനെയോ എഴുത്തുകാരനെയോ വിമർശിക്കാതെ നിർമ്മാതാവ് മാത്രമായ ആഷിഖിനെ അസഭ്യം പറയുന്നത് എന്തിനാണെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ ചോദിക്കുന്നു. വിമർശകർ ആഷിക് അബുവിന്റെ രാഷ്ട്രീയ നിലപാടിനോട് എതിർപ്പുള്ളവരാണെന്നും ഒരു വിഭാഗം വാദിക്കുന്നുണ്ട്.

ഇടുക്കിയുടെ പശ്ചാത്തലത്തിൽ പറഞ്ഞ മഹേഷിന്റെ പ്രതികാരം നിർമ്മിച്ചിരിക്കുന്നത് ആഷിക് അബു ആണ്. നടൻ കൂടിയായ ദിലീഷ് പോത്തന്റെ ആദ്യ സംവിധാന സംരഭമാണ് ചിത്രം. ശ്യാ പുഷ്‌കറാണ് ചിത്രത്തിന്റെ രചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP