Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഞാൻ വിളിച്ചാൽ എന്ത് തിരക്കുണ്ടെങ്കിലും മോഹൻലാൽ പറന്നു വരും'; മമ്മൂട്ടി അന്ന് പറഞ്ഞത്; അങ്ങനെ 'മനു അങ്കിളി'ൽ മോഹൻലാൽ അതിഥി താരമായി; ഫാൻസുകാരുടെ തമ്മിലടി കാലത്ത് ചില പഴയകാല സൗഹൃദ ഓർമ്മകൾ

'ഞാൻ വിളിച്ചാൽ എന്ത് തിരക്കുണ്ടെങ്കിലും മോഹൻലാൽ പറന്നു വരും'; മമ്മൂട്ടി അന്ന് പറഞ്ഞത്; അങ്ങനെ 'മനു അങ്കിളി'ൽ മോഹൻലാൽ അതിഥി താരമായി; ഫാൻസുകാരുടെ തമ്മിലടി കാലത്ത് ചില പഴയകാല സൗഹൃദ ഓർമ്മകൾ

മോഹൻലാൽ - മമ്മൂട്ടി ഫാൻസുകൾ തമ്മിൽ ഏറ്റുമുട്ടുന്ന അവസ്ഥ അടുത്തകാലത്താണ് മലയാള സിനിമയിൽ ഉണ്ടായത്. രണ്ട് വ്യത്യസ്ഥ ധ്രുവങ്ങളിൽ നിൽക്കുന്ന സൂപ്പർസ്റ്റാറുകളാണ് എന്നതിനാൽ തന്നെ ഇരുവരെയും ഒരുമിപ്പിച്ച് ഒരു സിനിമ എടുക്കലും എളുപ്പമുള്ള കാര്യമല്ല. എന്നാൽ, വർഷങ്ങൾക്ക് മുമ്പത്തെ അവസ്ഥ ഇതായിരുന്നില്ല. ഇരു താരങ്ങളും ഒരുമിച്ച് അഭിനയിച്ച നിരവധി സിനിമകൾ ഉണ്ട്. മാത്രമല്ല, മമ്മൂട്ടി ചിത്രങ്ങളിൽ അതിഥിയായി ലാലും ലാൽ ചിത്രങ്ങളിൽ അതിഥിയായി മമ്മൂട്ടിയും എത്തുകും ചെയ്തിട്ടുണ്ട്. ഇങ്ങനെ രണ്ട് പേരും ഒരുമിച്ച് അഭിനയിച്ചപ്പോൾ ഹിറ്റായ നിരവധി സിനിമകളുടെ കൂട്ടത്തിലാണ് മനു അങ്കിൾ എന്ന ചിത്രവും.

നമ്പർ 20 മദ്രാസ് മെയിലും. മമ്മൂട്ടിക്കു വേണ്ടി മോഹൻലാൽ, മോഹൻലാൽ ആയും, ലാലിനു വേണ്ടി മമ്മൂട്ടി മമ്മൂട്ടിയായും എത്തിയ സിനിമകൾ. രണ്ടു സിനിമകളും ഹിറ്റായതിൽ ഈ കഥാപാത്രങ്ങളുടെ സാന്നിധ്യവും പ്രധാനമാണ്. വലിയ തിരക്കുകളിൽ നിൽക്കുമ്പോഴും ഇരുവരും തമ്മിലുള്ള അടുപ്പം കൊണ്ടാണ് ഈ വേഷങ്ങൾക്കായി സമയം മാറ്റി വച്ചത്.

മനു അങ്കിളിലെ അതിഥി വേഷത്തിലേയ്ക്ക് മോഹൻലാലിനെ പരിഗണിക്കുമ്പോൾ അദ്ദേഹം വരുമെന്ന് ഉറപ്പില്ലായിരുന്നു. അത്രയേറെ സിനിമകളുമായി അദ്ദേഹം തിരക്കിലായിരുന്ന സമയം. നിർബന്ധിച്ച് വിളിക്കാൻ സംവിധായകൻ ഡെന്നീസ് ജോസഫിനു പോലും മടി. പക്ഷേ ആ സർപ്രൈസ് ഗസ്റ്റ് റോളിലേയ്ക്ക് മറ്റൊരാളെ പരിഗണിക്കാനും വിഷമം.

സംവിധായകനും നിർമ്മാതാവും വിഷമം അറിയിച്ചപ്പോഴാണ് മമ്മൂട്ടി ഇതേക്കുറിച്ച് മനസ്സിലാക്കുന്നത്. ഉടൻ തന്നെ ഉറപ്പു നൽകി, നിങ്ങൾ വിഷമിക്കേണ്ട അരദിവസത്തെ കാര്യമല്ലേയുള്ളൂ, ഞാൻ വിളിച്ചാൽ എന്ത് തിരക്കുണ്ടെങ്കിലും പറന്നു വരും. അങ്ങനെ മമ്മൂക്ക വിളിച്ചതോടെ മോഹൻലാൽ സിനിമയുടെ ഭാഗമായി. അതിഥി വേഷം സൂപ്പറാക്കുകയും ചെയ്തു. മനുഅങ്കിളും വൻ ഹിറ്റായി. ആ വർഷത്തെ കുട്ടികൾക്കായുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ സംസ്ഥാന അവാർഡും സ്വന്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP