Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൃഷ ഇരട്ടവേഷത്തിലെത്തുന്ന ഹൊറർ ചിത്രം 27 ന് തിയേറ്റുകളിലേക്ക്; നടിയുടെ കിടിലൻ പ്രകടനവുമായെത്തിയ മോഹിനിയുടെ പുതിയ ട്രെയിലറിനും വമ്പൻ വരവേല്പ്

തൃഷ ഇരട്ടവേഷത്തിലെത്തുന്ന ഹൊറർ ചിത്രം 27 ന് തിയേറ്റുകളിലേക്ക്; നടിയുടെ കിടിലൻ പ്രകടനവുമായെത്തിയ മോഹിനിയുടെ പുതിയ ട്രെയിലറിനും വമ്പൻ വരവേല്പ്

തൃഷ പ്രധാന വേഷത്തിൽ അഭിനയിച്ച ഹൊറർ ചിത്രമായ മോഹിനി 27 ന് പ്രദർശനത്തിനെ ത്തുന്നു.പ്രതികാര ദാഹിയായ മോഹിനി എന്ന കഥാപത്രമായും വൈഷ്ണവി എന്ന കഥാപത്രമായും തൃഷ എത്തുന്ന ചിത്രത്തിലെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.ചിത്രത്തിന്റെ ട്രെയിലറിൽ നടി ഗംഭീര പ്രകടനാണ് നടത്തിയിരിക്കുന്നത്.

ലണ്ടൻ, റഷ്യ, ചെന്നൈ, വാഗമൺ, ചോറ്റാനിക്കര എന്നിവിടങ്ങളിൽ വെച്ചുചിത്രീകരിച്ചി രിക്കുന്ന മോഹിനിയുടെ രചനയും സംവിധാനവും ആർ മാതേഷാണ്. തൃഷ മോഹിനി, വൈഷ്ണവി എന്നിങ്ങനെ രണ്ടു നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലണ്ടനിലെ കൺസ്ട്രക്ഷൻ കമ്പനിയിൽ ചീഫ് എഞ്ചിനീയറായി ജോലിചെയ്യുന്ന മോഹിനി അവിടെ നടക്കുന്ന മനുഷ്യത്വ രഹിതമായ ചില പ്രവർത്തനങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നതും അതെതുടർന്ന് മോഹിനിയെ കമ്പനിയിലെ ചെയർമാൻ കൊല്ലുന്നതുമാണ് കഥയുടെ പ്രമേയം. 

പിന്നീട് വൈഷ്ണവി എന്ന ഷെഫിൽ മോഹിനിയുടെ ആത്മാവ് കയറുന്നതും തന്നെ അതിദാരുണമായി കൊലപ്പെടുത്തിയവരെ നശിപ്പിക്കുന്നതിനായി പ്രതികാര ദാഹിയായി നടക്കുന്നതുമാണ് ചിത്രം. തന്റെ കഥാപാത്രങ്ങളുടെ പൂർണ്ണതയ്ക്ക് വേണ്ടി ആറു മാസക്കാലം ആയോധനകലയിൽ പരിശീലനം തൃഷ നേടിയിരുന്നു. സുരേഷ്, പൂർണിമ ഭാഗ്യരാജ്, മുകേഷ് തിവാരി, ജാക്കി ഭഗ്നാനി, യോഗി ബാബു, ലൊല്ലുസഭാ സാമിനാഥൻ, ഗണേശ് വിനായകം, ശ്രീരഞ്ജിനി, രമ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിന് വേണ്ടി ആർ ബി ഗുരുദേവ് ഛായാഗ്രഹണവും വിവേക്-മെർവിൻ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP