Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇടിയുടെ സംവിധായകനെ വെല്ലുവിളിച്ച് കാസർഗോട്ടെ ചെക്കൻ എന്ന ഫേസ്‌ബുക്ക് പേജ്; പൊലീസിന് തങ്ങളെ ഒന്നും ചെയ്യാനാകില്ലെന്ന ചോർത്തിയവരുടെ വെല്ലുവിളി

ഇടിയുടെ സംവിധായകനെ വെല്ലുവിളിച്ച് കാസർഗോട്ടെ ചെക്കൻ എന്ന ഫേസ്‌ബുക്ക് പേജ്; പൊലീസിന് തങ്ങളെ ഒന്നും ചെയ്യാനാകില്ലെന്ന ചോർത്തിയവരുടെ വെല്ലുവിളി

യസൂര്യയുടെ പുതിയ ചിത്രമായ ഇടി ലൈവ് സ്ട്രീമിങ് വഴി ഫേസ്‌ബുക്കിലൂടെ ചോർത്തിയവർ പൊലീസിനെ വെല്ലുവിളിച്ച് രംഗത്ത്. കാസർഗോട്ടെ ചെക്കൻ എന്ന ഫേസ്‌ബുക്ക് പേജാണ് പൊലീസിനെ വെല്ലുവിളിച്ച് രംഗത്തെത്തിയത്.

പൊലീസിന് തങ്ങളെ ഒന്നും ചെയ്യാനാകില്ലെന്ന് ചിത്രം ചോർത്തിയവർ പറയുന്നു. കാസർഗോട്ടെ ചെക്കൻ എന്ന ഫേസ്‌ബുക്ക് പേജിലൂടെയാണ് ചിത്രം ചോർത്തിയത്. പേജിനെ സമീപിച്ച ഇടിയുടെ സംവിധായകൻ സജിദ് യഹിയെയാണ് പേജ് അഡ്‌മിൻ വെല്ലുവിളിച്ചത്. പൊലീസിന് തങ്ങളെ ഒന്നും ചെയ്യാനാകില്ലെന്ന് യഹിയയ്ക്ക് മറുപടി നൽകിയ പേജ് അഡ്‌മിൻ ഇക്കാര്യം
എഫ്.ബി പേജിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. കഴിഞ്ഞ ദിവസമാണ് ചിത്രം ഫേസ്‌ബുക്കിലൂടെ ചോർന്നത്.

മൂന്ന് മണിക്കൂർ കൊണ്ട് ഇരുപതിനായിരത്തിലധികം പേരാണ് ചിത്രം കണ്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിന് നിർമ്മാതാക്കളായ ഇറോസ് ഇന്റർനാഷണൽ സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഇഡി റിലീസായത്. തീയറ്ററിൽ നിന്ന് എച്ച്.ഡി ക്യാമറയുള്ള ഫോണിലാണ് സിനിമ ചിത്രീകരിച്ച് പ്രചരിപ്പിച്ചത്.

കേരളത്തിൽ ആദ്യമായാണ് ലൈവ് സ്ട്രീമിങ് വഴിയുള്ള സിനിമ ചോർത്തൽ റിപ്പോർട്ടു ചെയ്യപ്പെടുന്നത്. ഖത്തറിൽ നിന്നോ ദുബായിൽ നിന്നോ ആകാം ചിത്രം ചോർന്നതെന്നാണ് കരുതപ്പെടുന്നത്. രാവിലെ ഏഴരയോടെ ചിത്രം ചോർന്നതായി ശ്രദ്ധയിൽ പെട്ടു. പരാതി ലഭിച്ചതോടെ പത്തുമണി കഴിഞ്ഞപ്പോഴേക്കും കോപ്പി ഫേസ്‌ബുക്കിൽ നിന്ന് പിൻവലിച്ചു. എന്നാൽ, ഇതിനകം തന്നെ ഇരുപതിനായിരത്തിൽ അധികം പേർ ചിത്രം സ്ട്രീമിങ് വഴി കണ്ടിരുന്നു. അതിൽ അധികം ആളുകൾ ചിത്രം ഷെയർ ചെയ്യുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്തു.

ഇതിനു പുറമേ ചിത്രം പോസ്റ്റ് ചെയ്ത പേജുമായി ബന്ധപ്പെട്ടപ്പോഴാണ് പൊലീസിന് ഇക്കാര്യത്തിൽ തങ്ങളെ ഒന്നും ചെയ്യാനാകില്ലെന്ന മറുപടി ലഭിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP