Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ ധോണി ചിത്രം പുറത്തിറങ്ങും മുമ്പേ കോടികൾ വാരിക്കൂട്ടുന്നു; 80 കോടിക്ക് നിർമ്മിച്ച എംഎസ് ധോണി: ദി അൺടോൾഡ് സ്റ്റോറി സ്വന്തമാക്കിയത് 60 കോടി

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ ധോണി ചിത്രം പുറത്തിറങ്ങും മുമ്പേ കോടികൾ വാരിക്കൂട്ടുന്നു; 80 കോടിക്ക് നിർമ്മിച്ച എംഎസ് ധോണി: ദി അൺടോൾഡ് സ്റ്റോറി സ്വന്തമാക്കിയത് 60 കോടി

ന്ത്യൻ ക്രിക്കറ്റ് ടീം നായകൻ എംഎസ് ധോണിയുടെ ജീവിതകഥയെ ആസ്പദമാക്കി പുറത്തിറങ്ങാനൊരുങ്ങുന്ന എം എസ് ധോണി ദ അൺടോൾഡ് സ്റ്റോറി എന്ന സിനിമ റീലിസിന് മുമ്പോ 60 കോടി രൂപ സ്വന്തമാക്കി.

80 കോടി രൂപ മുടക്കിയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. സാറ്റലൈറ്റ് റൈറ്റിസിലൂടെ മാത്രം 45 കോടി രൂപയാണ് സിനിമയ്ക്ക് ലഭിച്ചത്. ബാക്കി 15 കോടിരൂപ സിനിമയുമായി പ്രവർത്തിച്ച വിവിധ ബ്രാൻഡുകളാണ് മുടക്കിട്ടുള്ളത്. 15 കോടിക്ക് പുറമെ ചിത്രവുമായി സഹകരിക്കുന്ന ബ്രാൻഡുകൾ പരസ്യ പ്രചരണത്തിനും പ്രൊമോഷനും വേണ്ടി ചെലവഴിക്കുന്ന തുക വേറെ വരും.

ധോണിയുടെ ജീവിതത്തിലേ ഇതുവരെ അറിയാത്ത മേഖലകളിലേയ്ക്കു വെളിച്ചം വീശുന്നതാണ് സിനിമ. നീരജ് പാണ്ഡെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധോണിയുടെ റോളിൽ എത്തുന്നത് സുശാന്ത സിങ് രജപുത്താണ്

ധോണിയുടെ കളിശൈലിയും മറ്റും അതേപടി ചിത്രത്തിൽ പകർത്തുന്നതിനായി ഷൂട്ടിന് മുമ്പ് നാല് മാസക്കാലം സുശാന്ത് പ്രത്യേക ക്രിക്കറ്റ് പരിശീലനം നേടിയിരുന്നു.റാഞ്ചിയിലെ ഗ്രാമത്തിൽ നിന്നുള്ള സാധാരണക്കാരൻ മുതൽ ഇന്ത്യയുടെ വിജയനായകനായി ഉയർന്നത് വരെയുള്ള ധോണിയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ധോണി ട്രെയിൻ ടിടി ആയി ജോലി ചെയ്ത കർഗ്പൂർ റെയിൽവേ സ്റ്റേഷൻ ധോണിയുടെ റാഞ്ചിയിലെ വീട്, സ്‌കൂൾ തുടങ്ങിയ ഇടങ്ങൾ സിനിമയിലും കടന്നുവരുന്നു.

ഫോക്സ് സ്റ്റാർ സ്റ്റുഡിയോസും ഇൻസ്പയേഡ് എന്റർടെയ്ന്മെന്റും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.  ഋതി സ്പോർട്സിന്റെ ഉപകമ്പനിയാണ് ഇൻസ്പെയേഡ് എന്റർടെയ്ന്മെന്റ്. ധോണിയുടെ കഥയ്ക്കുള്ള പകർപ്പവകാശം ഋതി സ്പോർട്ട്സിനാണ്. ചിത്രം ഈ മാസം 30ന് തിയേറ്ററുകളിലെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP