Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുംബൈ പൊലീസ് ബോളിവുഡിൽ; പൃഥിയുടെ വേഷത്തിലെത്തുന്നത് ജോൺ എബ്രഹാം; ഡിഷുമിൽ ജയസൂര്യയുടെ വേഷത്തിൽ വരുൺ ധവാനും; ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണാം

മുംബൈ പൊലീസ് ബോളിവുഡിൽ; പൃഥിയുടെ വേഷത്തിലെത്തുന്നത് ജോൺ എബ്രഹാം; ഡിഷുമിൽ ജയസൂര്യയുടെ വേഷത്തിൽ വരുൺ ധവാനും; ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണാം

റോഷൻ ആണ്ട്രൂസിന്റെ സംവിധാനത്തിൽ പ്രിഥ്വിരാജ് നായകനായി 2013-ൽ പുറത്തിറങ്ങിയ 'മുംബൈ പൊലീസ്' ഹിന്ദി റീമേക്ക് ഒരുങ്ങുന്നു.'ഡിഷൂം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രോഹിത് ധവാനാണ്.ചിത്രത്തിൽ വരുൺ ധവാൻ, ജോൺ എബ്രഹാം തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

്പൃഥ്വി അവതരിപ്പിച്ച വേഷം ഹിന്ദിയിൽ ജോൺ ഏബ്രഹാം അഭിനയിക്കും. വരുൺ ധവാനാണ് ജയസൂര്യയുടെ വേഷം കൈകാര്യം ചെയ്യുന്നത്.ഡിഷും എന്ന പേരിലാണ് ഹിന്ദിയിലേക്ക് റീമെയ്‌ക്ക് ചെയ്യുന്നത്.കബീർ, ജുനൈദ് എന്നിങ്ങനെയാണ് കേന്ദ്ര കഥാപാത്രങ്ങളുടെ പേര്.

ജാക്വിലിൻ ഫെർണാണ്ടസാണ് നായിക. അക്ഷയ് കുമാർ, നർഗീസ് ഫക്രി എന്നിവർ ചിത്രത്തിൽ അതിഥി വേഷത്തിലുണ്ടാകും. ജൂലൈ 29ന് ചിത്രം തീയറ്ററുകളിലെത്തും. 2013ലാണ് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത മുംബൈ പൊലീസ് തീയറ്ററുകളിൽ എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP