Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മഞ്ഞുപെയ്യുന്നതു പോലെ സുന്ദരമായ ഗാനങ്ങൾ; താരങ്ങൾ നിറഞ്ഞ രാവിൽ നടന്ന ലൈല ഓ ലൈലയുടെ മ്യൂസിക് ലോഞ്ച് ചിത്രങ്ങൾ കാണാം

മഞ്ഞുപെയ്യുന്നതു പോലെ സുന്ദരമായ ഗാനങ്ങൾ; താരങ്ങൾ നിറഞ്ഞ രാവിൽ നടന്ന ലൈല ഓ ലൈലയുടെ മ്യൂസിക് ലോഞ്ച് ചിത്രങ്ങൾ കാണാം

കൊച്ചിയിൽ താരങ്ങൾ നിറഞ്ഞ രാവിലാണ് മോഹൻലാലിന്റെ പുതിയ ചിത്രം ലൈല ഓ ലൈലയുടെ ഗാനങ്ങൾ പുറത്തിറക്കിയത്. ഗോപീ സുന്ദർ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങൾ അടങ്ങിയ സിഡി തമിഴ് സംവിധായകൻ വിജയ് മോഹൻലാലിന് കൈമാറി. റൺ ബേബി റണ്ണിനു ശേഷം മോഹൻലാൽജോഷി അമലാ പോൾ ഒന്നിക്കുന്ന ചിത്രമാണ് ലൈലാ ഓ ലൈലാ.

കൊച്ചിയിൽ നടന്ന ചിത്രത്തിന്റെ മ്യൂസിക് ലോഞ്ചിൽ നിരവധി പേർ പങ്കെടുത്തു. ഗോപീ സുന്ദർ സംഗീതം നൽകിയ അഞ്ച് പാട്ടുകളാണ് ചിത്രത്തിലുള്ളത്. ബോളിവുഡിലെ തിരക്കഥാകൃത്ത് സുരേഷ് നായരുടെ ആദ്യമലയാള ചിത്രം ഫൈൻകട്ട് എന്റർടെയ്‌മെന്റിന്റെ ബാനറിലാണ് നിർമ്മിക്കുന്നത്.

പുതുമുഖ ഗായകർക്കൊപ്പം നജീം അർഷാദ്, അന്നാ കത്രീന, ഹരി നാരായൺ തുടങ്ങിയവർ ചിത്രത്തിൽ പാടുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലർ ഇതിനകം തന്നെ യൂട്യൂബിൽ ഹിറ്റായിക്കഴിഞ്ഞു. മെയ് എട്ടിനാണ് ചിത്രം തിയേറ്ററിലെത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP