Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നരകാസുരന് ശേഷം കാർത്തിക് നരേന്റെ പുതിയ ചിത്രത്തിൽ നായകനായി കാളിദാസ് ജയറാം; നാടക മേടെ ചിത്രീകരണം ഓഗസ്റ്റിൽ ആരംഭിക്കും; മലയാളത്തിലെ പൂമരവും തമിഴിലെ ഒരു പക്കക്കഥൈയും റിലീസാവാനിരിക്കെ പുതി ചിത്രങ്ങളുമായി കാളിദാസ് ജയറാം

നരകാസുരന് ശേഷം കാർത്തിക് നരേന്റെ പുതിയ ചിത്രത്തിൽ നായകനായി കാളിദാസ് ജയറാം; നാടക മേടെ ചിത്രീകരണം ഓഗസ്റ്റിൽ ആരംഭിക്കും; മലയാളത്തിലെ പൂമരവും തമിഴിലെ ഒരു പക്കക്കഥൈയും റിലീസാവാനിരിക്കെ പുതി ചിത്രങ്ങളുമായി കാളിദാസ് ജയറാം

കൊച്ചി: കാർത്തിക് നരേൻ ബ്രംഹ്മാണ്ഡ സംവിധായകൻ ഷങ്കറിനെപ്പോലും വിസ്മയിപ്പിച്ച സംവിധായകനാണ് കാർത്തിക് നരേൻ. വെറും 21 മത്തെ വയസ്സിൽ തമിഴിൽ മാർക്കറ്റ് മൂല്യം വളരെക്കുറവുള്ള നടനായ റഹ്മാനെ നായകനാക്കി ഒരുക്കിയ ചിത്രമായിരുന്നു ധ്രുവങ്കൾ 16. ആ ഒരു ചിത്രത്തിലൂടെ തനിക്ക് സിനിമയിൽ തന്റേതായ സ്ഥാനമുണ്ടെന്ന് കണ്ടെത്തിയ കാർത്തിക തന്റെ മൂന്നാമത്തെ ചിത്രത്തിൽ കാളിദാസ് ജയറാമിനെ നായകനാക്കുന്നു.

കാർത്തികിന്റെ പുതിയ ചിത്രമായ നരകസൂരന്റെ റിലീസിന് ശേഷമായിരിക്കും തന്റെ സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്ന് തയാറാക്കുന്ന നാടക മേടൈയുടെ ചിത്രീകരണം ആരംഭിക്കുന്നത്. അരവിന്ദ് സാമി, ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന നരഗസ്സുരനാണ് ഇനി കാർത്തികിന്റെ പുറത്തിറങ്ങാനുള്ള ചിത്രം.

തന്റെ ഹൃദയത്തോട് ഏറെ ചേർന്ന് നിൽക്കുന്ന ചിത്രമാണ് നാടക മേടയ് എന്ന് കാർത്തിക് നരേൻ പറഞ്ഞു. ജീവിതത്തിൽ ആദ്യമായി യഥാർഥ ലോകം കാണുന്ന ചെറുപ്പക്കാരുടെ വീക്ഷണകോണിൽ നിന്നുള്ള ചിത്രമാണിത്. തന്റെ ജീവിതാനുഭവങ്ങളിൽ നിന്നാണ് ചിത്രത്തിന്റെ തിരക്കഥ വികസിപ്പിച്ചതെന്നും കാർത്തിക് വ്യക്തമാക്കി.

കാളിദാസിന്റെ മൂന്നാമത്തെ തമിഴ് ചിത്രമായാണ് നാടക മേടെ ഒരുങ്ങുന്നത്. ഇതിന് മുമ്പ് മീൻകുഴമ്പും മൺപാനൈ എന്ന ചിത്രവും ഒരു പക്ക കഥൈ എന്ന ചിത്രവുമാണ് ചെയ്തിട്ടുള്ളത്. ഇതിൽ തന്നെ ഇതിൽ ഒരു പക്ക കഥൈ എന്ന ചിത്രം ഇനിയും റിലീസ് ചെയ്തിട്ടില്ല. റിലീസ് സെൻസറിങ് സംബന്ധിച്ച് ചില പ്രശ്‌നങ്ങളെ തുടർന്ന് നീളുകയാണ്.

മലയാളത്തിൽ പൂമരവും ഇത് വരെ റിലീസ് ആയിരുന്നില്ല. മാർച്ച് 9ന് പൂമരം തീയറ്ററുകളിലെത്തുമെന്നാണ് ഒടുവിൽ ലഭിച്ച വിവരം. നാടക മേടൈയുടെ ചിത്രീകരണം ഓഗസ്റ്റിൽ ആരംഭിക്കുമെന്നാണ് കാർത്തിക് നരേൻ അറിയിച്ചിരിക്കുന്നത്. ഇതോടെ മികച്ച ഒരു തിരിച്ച വരവാണ് കാളിദാസ് തമിഴിൽ പ്രതീക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP