Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തെലുങ്കിൽ പ്രേമിക്കാനായി മേരി എത്തി; തെലുങ്ക് റീമേക്ക് മജ്‌നുവിന് ആദ്യ ക്ലാപ്; ഷൂട്ടിങ് ഈ ആഴ്‌ച്ച

തെലുങ്കിൽ പ്രേമിക്കാനായി മേരി എത്തി; തെലുങ്ക് റീമേക്ക് മജ്‌നുവിന് ആദ്യ ക്ലാപ്; ഷൂട്ടിങ് ഈ ആഴ്‌ച്ച

ൽഫോൻസ് പുത്രന്റെ സംവിധാനത്തിൽ മലയാളത്തിൽ ട്രെൻഡ് സൃഷ്ടിച്ച പ്രേമത്തിന്റെ തെലുങ്ക് റീമേക്കിന്റെ ഷൂട്ടിങ് ഈ ആഴ്‌ച്ച തുടങ്ങും. ചിത്രത്തിന്റെ പൂജ ഹൈദരാബാദിൽ നടന്നു.

പ്രേമത്തിലെ നിവിൻ പോളിയുടെ കഥാപാത്രം തെലുങ്കിൽ അവതരിപ്പിക്കുന്നത് യുവതാരം അക്കിനേനി നാഗചൈതന്യയാണ്. ഹൈദരാബാദിൽ നടന്ന ചടങ്ങിൽ നാഗചൈതന്യയുടെ സഹോദരൻ അഖിലാണ് ആദ്യ ക്ലാപ്പ് അടിച്ചത്. പ്രേമത്തിൽ മേരിയെ അവതരിപ്പിച്ച അനുപമ പരമേശ്വരൻ, ശ്രുതി ഹാസൻ എന്നിവർ മജ്‌നുവിൽ നാഗചൈതന്യയുടെ നായികമാരാവും.

മൂന്നാമത്തെ നായികാകഥാപാത്രം ആര് ചെയ്യുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഹൈദരാബാദിൽ നടന്ന ചിത്രത്തിന്റെ പൂജയിലും ഫസ്റ്റ് ക്ലാപ്പിലും പങ്കെടുക്കാൻ അനുപമയും എത്തിയിരുന്നു.ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബർ ആദ്യവാരം ആരംഭിക്കുമെന്നാണ് അറിയുന്നത്. ചിത്രത്തിലെ മൂന്നാമത്തെ നായികയായി രാകുൽ പ്രീത് സിങ്, നിത്യാ മേനോൻ എന്നിവർ പരിഗണനയിലുള്ളതായി വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ നിത്യ മേനോനെ തങ്ങൾ മജ്‌നുവിലെ റോളിനായി സമീപിച്ചിട്ടില്ലെന്ന് സംവിധായകൻ ചന്ദൂ മോണ്ടെറ്റി വ്യക്തമാക്കിയിരുന്നു. വെങ്കടേഷ്, നാഗാർജുന, റാണ ദഗ്ഗുബട്ടി ഉൾപ്പെടെയുള്ള വൻ താരനിര ചിത്രത്തിൽ അതിഥിതാരങ്ങളായി എത്തുമെന്നാണ് വിവരം.

ഗൗതം മേനോന്റെ സാഹസം സ്വാസഗ സാഗിപ്പോയാണ് അക്കിനേനി നാഗചൈതന്യയുടെ പുറത്തിറങ്ങാനുള്ള ചിത്രം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP