Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

മൺമറഞ്ഞ സൂപ്പർസ്റ്റാറിന് പുനർജന്മം നല്കി കന്നഡ ചിത്രമൊരുങ്ങുന്നു; താരരാജാവായിരുന്ന വിഷ്ണുവർദ്ധനെ പുവർജീവിപ്പിക്കുന്നത് സാങ്കേതിക വിദ്യയിലൂടെ; ടീസർ കാണാം

മൺമറഞ്ഞ സൂപ്പർസ്റ്റാറിന് പുനർജന്മം നല്കി കന്നഡ ചിത്രമൊരുങ്ങുന്നു; താരരാജാവായിരുന്ന വിഷ്ണുവർദ്ധനെ പുവർജീവിപ്പിക്കുന്നത് സാങ്കേതിക വിദ്യയിലൂടെ; ടീസർ കാണാം

ന്ത്യൻ സിനിമ ചരിത്രത്തിലാദ്യമായി അന്തരിച്ച ഒരു നടനെ സാങ്കേതിക വിദ്യയിലൂടെ പുനർജിവിപ്പിച്ചെന്ന വിശേഷണത്തോടെ കന്നഡ ചിത്രം റിലീസിനൊരുങ്ങുന്നു. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മൺമറഞ്ഞ സുപ്പർ സ്റ്റാർ വിഷ്ണു വർദ്ധനെ പുനർ ജീവിപ്പിച്ചാണ് ചിത്രം റീലിസിനൊരുങ്ങുന്നത്.

'നാഗരാഹാവ്' എന്ന ചിത്രത്തിലാണ് 2009 ൽ അന്തരിച്ച തെന്നിന്ത്യൻ സുപ്പർ സ്റ്റാർ വിഷ്ണു വർദ്ധനെ കമ്പ്യുട്ടർ ജനറേറ്റഡ് ഇമേജറി ടെക്ക്നിക്കിലുടെ പുനർജീവിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

കന്നഡ സംവിധായകൻ കോടി രാമകൃഷ്ണനാണ് 'നാഗരാഹാവ്' എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ച 'മകുട വിഷ്വൽ ഇഫക്ട്സ്' ആണ് നാഗരാഹാവിന്റെയും അണിയറ യിൽ പ്രവർത്തിച്ചത്.730 ദിവസം കൊണ്ട് ഏഴ് രാജ്യങ്ങളിൽ നിന്നുള്ള 576 സാങ്കേതിക വിതക്തർ ചേർന്നാണ് ചിത്രത്തിന്റെ വിഷ്വൽ ഇഫക്ട്സ് ജോലികൾ പുർത്തിയാക്കിയത്.

2009 ഡിസംബർ 30നാണ് വിഷ്ണുവർധൻ അന്തരിച്ചത്. കന്നഡയ്ക്കു പിറമേ ഹിന്ദി, തെലുങ്ക്, തമിഴ് മലയാളം എന്നി ഭാഷകളിലെ ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. കൗരവർ ആണ് അദ്ദേഹം വേഷമിട്ട മലയാള ചിത്രം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP