Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രണയത്തകർച്ചയോടെ എല്ലാവരും എഴുതിതള്ളി; എന്നിട്ടും നയൻതാര തന്നെ തമിഴ്മക്കളുടെ പ്രിയതാരം; ഒരു സിനിമയ്ക്ക് ഈ തിരുവല്ലാക്കാരി കൈപ്പറ്റുന്നത് 3 കോടി രൂപ!

പ്രണയത്തകർച്ചയോടെ എല്ലാവരും എഴുതിതള്ളി; എന്നിട്ടും നയൻതാര തന്നെ തമിഴ്മക്കളുടെ പ്രിയതാരം; ഒരു സിനിമയ്ക്ക് ഈ തിരുവല്ലാക്കാരി കൈപ്പറ്റുന്നത് 3 കോടി രൂപ!

ചെന്നൈ: ജീവിതത്തിലെ തകർച്ചകളെ അതിജീവിച്ച് തന്റെ കരിയറിൽ ശോഭിക്കുന്നതിൽ പുതുമുഖ നായികമാർക്ക് മാതൃകയാണ് നയൻതാര എന്ന തിരുവല്ലാക്കാരി. സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ഡയാന കുര്യൻ തെന്നിന്ത്യ കീഴടക്കിയ താരറാണിയായി വളർന്നത് അതിവേഗമായിരുന്നു. അഭിനയശേഷിക്കൊപ്പം ഗ്ലാമർ പ്രദർശനം കൂടിയായപ്പോൾ തമിഴകത്തിന്റെ മനസ്സാണ് നയൻസ് ആദ്യം കീഴടക്കിയത്. പിന്നീട് തെലുങ്കിലേക്ക് ചുവടുവച്ച് അവിടെയും താരറാണിയായി വിലസി. ഇതിനിടെ വ്യക്തി ജീവിതത്തിൽ നിരവധി തിരിച്ചടികൾ നേരിടേണ്ടി വന്നു നയൻസിന്. എന്നാൽ ഈ തിരിച്ചടികളിലൊന്നും തളരാതെ നയൻസ് വീണ്ടും വെള്ളിത്തിരയിൽ തിളങ്ങി. തെന്നിന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നടിയാണ് ഇന്ന് നയൻതാര.

മൂന്ന് കോടി രൂപയാണ് നയൻസ് ഒരു സിനിമയ്ക്ക് കൈപ്പറ്റുന്നത്. കൂടാതെ പരസ്യങ്ങളിൽ അഭിനയും മികച്ച തുക സമ്പാദിക്കുന്നു. ഗ്ലാമർ പ്രദർശനത്തിന് മലയാളത്തിൽ അത്ര സാധ്യത ഇല്ലാത്ത സമയത്തായിരുന്നു നയൻസ് മലയാള സിനിമയിൽ എത്തിയത്. രണ്ട് സിനിമകൾ കഴിഞ്ഞതോടെ തനിക്ക് മലയാളത്തിൽ നിന്നും കഠിനമായ അനുഭവങ്ങൾ വേണ്ടി വന്നുവെന്ന് നയൻസ് തുറന്നു പറഞ്ഞിരുന്നു. ഈ അനുഭവങ്ങളിൽ നിന്നുമാണ് ഡയാന കുര്യൻ തെന്നിന്ത്യൻ താരറാണിയായ നയൻതാരയായി മാറിയത്.

മലയാളത്തിന് തൽക്കാലിക ബ്രേക്ക് നൽകി നയൻസ് ആദ്യം അയ്യ എന്ന സിനിമയിലൂടെയാണ് തമിഴിലെത്തിയത്. ഈ സിനിമയിൽ ശ്രദ്ധിക്കപ്പെട്ട നയൻസ് സ്റ്റൈൽമന്നന്റെ നായികയായി ചന്ദ്രമുഖിയിലൂടെ രംഗത്തെത്തിയപ്പോൾ മുൻനിരയിലേക്ക് ഉയർന്നു. പിന്നീടായിരുന്നു മലയാളികളെ ഞെട്ടിച്ചുകൊണ്ടുള്ള നയൻസിന്റെ മേക്ക് ഓവർ. ചിമ്പുവിനൊപ്പം 'വല്ലവൻ' എന്ന ചിത്രത്തിൽ അഭിനയിക്കുന്നത് മുന്നോടിയായി നടത്തിയ ഫോട്ടോഷൂട്ട് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു. അതീവ ഗ്ലാമറസായി ആയിരുന്നു നയൻസ് പ്രത്യക്ഷപ്പെട്ടത്. വല്ലവൻ തീയറ്ററിൽ എത്തിയതോടെ സൂപ്പർഹിറ്റാകുകയും ചെയ്തു.

ഇതോടെ നയൻസിന്റെ ഡേറ്റിനായി നിർമ്മാതാക്കൾ ക്യൂ നിൽക്കുന്ന അവസ്ഥയായി. അഭിനയിച്ച സിനിമകൾ എല്ലാം വിജയം കാണുന്നുവെന്നതായിരുന്നു നയൻസിന് തുണയായത്. ഇതിനിടെ വല്ലവനിലെ അഭിനയത്തിനിടെ ചിമ്പുവുമായുള്ള അടുപ്പം വല്ലാതെ വളർന്നിരുന്നു. എന്നാൽ ചിമ്പുവിന്റെ പ്രണയച്ചതിക്ക് ഇരയായി നയൻസ്. തങ്ങളുടെ സ്വകാര്യ ദൃശ്യങ്ങൾ പോലും ചിമ്പു പുറത്തുവിട്ടു. ഏതൊരു നടിയും തളർന്നു പോകുന്ന അവസ്ഥ. എന്നാൽ പ്രണയച്ചതിയിലും നയൻസ് തളർന്നില്ല. ചിമ്പുവുമായുള്ള പ്രണയം വിരാമമായപ്പോൾ പ്രണയനൈരാശ്യം മറക്കാൻ സിനിമയെ തന്നെ കരുവാക്കി താരറാണി.

അജിത്തിനൊപ്പം ബില്ലയിലാണ് നയൻതാര അഭിനയിച്ചത്. ഇതിലെ മേനിപ്രദർശനം നയൻതാരയുടെ പ്രതിഫലം കുത്തനെ ഉയർത്തി. തന്നെ ചതിച്ചവരെ പോലും മറികടക്കുന്ന താരമൂല്യമായി ഇതോടെ നയൻതാരയ്ക്ക് തമിഴകത്തിൽ. തുടർന്ന് ധനുഷിനൊപ്പെ അഭിനയിച്ച യാരടി നീ മോഹിനി എന്ന ചിത്രവും ബോക്‌സോഫീസിൽ തരംഗം തീർത്തു. ഇതിനിടെ തെലുങ്കിലേക്കും ചുവടുവച്ച നയൻതാര അവിടെ സൂപ്പർതാരങ്ങളുടെ നായികാ സ്ഥാനത്ത് വിലസി. ഇതിനിടെയാണ് വീണ്ടും നയൻതാര പ്രണയത്തിൽ അകപ്പെടുന്നത്. ഇത്തവണ നടനും സംവിധായകനുമായ പ്രഭുദേവയായിരുന്നു നയൻസിന്റെ നായകൻ.

പ്രഭുവുമായി ജീവിതം തുടങ്ങിയിരുന്നു നയൻസ്. അതിന് വേണ്ടി അഭിനയത്തിൽ നിന്ന് ഒരു വർഷത്തോളം വിട്ടു നിന്നും. അവസാനം വിവാഹത്തിന്റെ വക്കിൽ നിന്നും ആ ബന്ധവും പരാജയപ്പെട്ടു. ഇതോടെ നയൻതാരയുടെ അവസാനമായി എന്ന് പലരും വിധിയെഴുതി. എന്നാൽ അൽപ്പസമയത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കരുത്താർജ്ജിച്ച് നയൻസ് തിരിച്ചുവന്നു. ശ്രീരാമരാജ്യം എന്ന തെലുങ്ക് സിനിമയിലൂടെ ആയിരുന്നു നയൻസിന്റെ മൂന്നാം വരവ്. വിരഹിണി സീതയുടെ വേഷം തമിഴകത്തും സൂപ്പർഹിറ്റായി.

പിന്നീടങ്ങോട്ട് ഹിറ്റുകളുടെ അകമ്പടിയോടെ ദക്ഷിണേന്ത്യൻ സിനിമയിൽ നമ്പർവൺ നായികയായി നയർസ് വളർന്നു. വിമർശകരുടെ വായടപ്പിച്ച് പ്രതിഫലം വാങ്ങുന്ന നടിയെന്ന വിളിപ്പേരായി. നയൻസിന്റെ ഡേറ്റ് കിട്ടിയാൽ സിനിമ വിജയിക്കുമെന്ന ആത്മവിശ്വാസമാണ് നിർമ്മാതാക്കൾക്ക്. മൂന്ന് കോടിയോളം പ്രതിഫലം പറ്റി മറ്റെല്ലാ നായികമാരെയും കടത്തിവെട്ടുന്ന നയൻസ് സ്വയം തെളിയിക്കുകയാണ് താൻ തീയിൽ കുരുത്തതാണെന്ന്!.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP