Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നയൻതാര ഉണ്ടെങ്കിൽ സിനിമ വിജയിക്കുന്ന കാലം കഴിഞ്ഞു; തമിഴകത്തിൽ എല്ലാവർക്കും ഇപ്പോൾ സാമന്തയെ മതി; ഹിറ്റുകളില്ലാതെ നയൻസ്

നയൻതാര ഉണ്ടെങ്കിൽ സിനിമ വിജയിക്കുന്ന കാലം കഴിഞ്ഞു; തമിഴകത്തിൽ എല്ലാവർക്കും ഇപ്പോൾ സാമന്തയെ മതി; ഹിറ്റുകളില്ലാതെ നയൻസ്

ചെന്നൈ: നായകന്മാർ കാലങ്ങളോളം മാറ്റുകുറയാത്തവരായി നിൽക്കുമെങ്കിലും മലയാളം -തമിഴ് സിനിമകളിലെ നായികമാരുടെ ഗതി അതല്ല. കുറഞ്ഞകാലം മാത്രമേ അവർക്ക് ശോഭിച്ചു നിൽക്കാൻ സാധിക്കുകയുള്ളൂ. മലയാളക്കരയിൽ നിന്നെത്തി തമിഴിൽ വെന്നിക്കൊടി പാറിച്ച നയൻതാരയുടെ സ്ഥിതിയും ഇതിൽ നിന്നും വ്യത്യസ്തമാകില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ. നയൻതാര അഭിനയിച്ചാൽ സിനിമ ഹിറ്റാകുന്ന കാലം ഇപ്പോൾ കഴിഞ്ഞിരിക്കയാണ്. നയൻതാരയുടെ സ്ഥാനത്ത് ഇപ്പോൾ സിനിമകളിൽ ശോഭിക്കുന്നത് സാമന്തയാണ്. സാമന്തയുടെ വരവോടെ ഹിറ്റ് നായിക പട്ടികയിൽ നിന്നും പുറത്താണ് നയൻസ്.

ബാംഗ്ലൂർ ഡേയ്‌സിന്റെ തമിഴ് പതിപ്പിൽ നായികയാകാൻ നേരത്തെ നയൻസിനെ പരിഗണിച്ചിരുന്നു. എന്നാൽ, ആ വേഷം സാമന്ത കൊണ്ടുപോയി. നയൻസിന്റെ സിനിമകൾ പരാജയപ്പെടുന്ന സാഹചര്യത്തിലാണ് സാമന്തയെ സംവിധായകർ പരിഗണിക്കുന്നത്. 2013ലെ അജിത്ത് ചിത്രം ആരംഭത്തിന് ശേഷം നയൻതാരയുടേതായി ഒരു ഹിറ്റ് ചിത്രം പോലും പുറത്തിറങ്ങിയിട്ടില്ല. സുജോയ് ഘോഷിന്റെ ഹിന്ദി ചിത്രം കഹാനിയെ ആധാരമാക്കി ചിത്രീകരിച്ച അനാമിക, ഉദയനിധി സ്റ്റാലിനൊപ്പം നൻപേൻഡാ, സൂര്യക്കൊപ്പം മാസ് എന്നിവ ബോക്‌സ്ഓഫീസിൽ പരാജയം നേരിട്ടിരുന്നു.

നയൻസിന്റേതായി ഇനി പുറത്തിറങ്ങാനുള്ളതാകട്ടെ ഹൊറർ ചിത്രമായ മായയാണ്. അശ്വിൻ ശരവണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ വിജയ പരാജയങ്ങൾ നയൻതാരയെ സംബന്ധിച്ച് അതി പ്രധാനമാണ്. തുടർച്ചയായി പരാജയപ്പെട്ട സിനിമകളിൽ മാത്രം അഭിനയിക്കുന്ന താരത്തിന് ഫിലിം ഇൻഡസ്ട്രിയിൽ ഡിമാൻഡ് കുറയും എന്നതിനാലാണിത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP