Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആരാധകർ അധികനാൾ കാത്തിരിക്കേണ്ട; സണ്ണി ജോർജ് അടുത്ത മാസം 12 ന് പ്രേക്ഷകരെ കാണാനെത്തും; നീരാളിയുടെ റിലീസ് വേൾഡ് വൈഡായി

ആരാധകർ അധികനാൾ കാത്തിരിക്കേണ്ട; സണ്ണി ജോർജ് അടുത്ത മാസം 12 ന് പ്രേക്ഷകരെ കാണാനെത്തും; നീരാളിയുടെ റിലീസ് വേൾഡ് വൈഡായി

മാസം റിലീസ് പ്രഖ്യാപിച്ചിരുന്ന മോഹൻലാൽ ചിത്രം നീരാളി പ്രക്ഷേകരിലെത്താൻ അധിക താമസമില്ലായെന്ന് റിപ്പോർട്ട്. ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പുറത്തുവിട്ടു. ജൂലൈ 12ന് വേൾഡ് വൈഡ് റീലീസിനാണ് ചിത്രം ഒരുങ്ങുന്നത്. റിലീസിന് ഒരു മാസം ബാക്കിനിൽക്കെ ചിത്രത്തിന്റെ തീയറ്റർ ലിസ്റ്റ് വൈകാതെ പുറത്തുവിടും എന്നാണ് നീരാളി ടീം തങ്ങളുടെ ഒഫീഷ്യൽ പേജിൽ പുറത്തുവിട്ടത്.

ദസ്തോല, എസ്ആർകെ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ അജോയ് വർമ്മയുടെ ആദ്യ മലയാള ചിത്രമാണ് നീരാളി. മൈ വൈഫ്സ് മർഡർ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററും കൂടിയായിരുന്ന അജോയ് തന്നെയാണ് ഈ സിനിമയുടെയും എഡിറ്റർ.

മോഹൻലാൽ വ്യത്യസ്ത ഗെറ്റപ്പിൽ എത്തുന്ന ചിത്രത്തിന്റെ മേക്കപ്പ് സറ്റൈലിസ്റ്റ് സെറീന ടെക്സീറയാണ്. ത്രീ ഇഡിയറ്റ്സ്, രംഗ ദേ ബസന്തി തുടങ്ങിയ ചിത്രങ്ങളിലെ മേക്കപ്പ് സ്‌റ്റൈലിസ്റ്റ് ആയിരുന്നു സെറീന. ഒടിയനിലെ മേക്ക് ഓവറിനുശേഷം വീണ്ടും ഞെട്ടിക്കുന്ന ലുക്കുമായി മോഹൻലാൽ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു.

സന്തോഷ് തുണ്ടിയിലാണ് ക്യാമറ. സായികുമാർ, സുരാജ്, ദിലീഷ് പോത്തൻ തുടങ്ങിയവർ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ സാജു തോമസ് തിരക്കഥ എഴുതുന്ന നീരാളി മുഴുനീള ആക്ഷനുള്ള ഒരു ത്രില്ലർ ചിത്രമാണ്. മുംബൈ, പുണെ, സത്താറ, മംഗോളിയ, തായ്‌ലൻഡ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം . മൂൺഷോട്ട് എന്റർടൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിള നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ .മുംബൈ,പൂന,സത്താറ,മംഗോളിയ, തായ്‌ലൻഡ്, എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP