Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എട്ടാം വയസ്സിൽ ഫീച്ചർ സിനിമ സംവിധാനം ചെയ്തു സൗഗത് ലോക റെക്കോർഡിടുന്നു; രണ്ടാം ക്ലാസുകാരന്റെ സിനിമ റിലീസ് ചെയ്യാനൊരുങ്ങി നേപ്പാളിലെ തിയറ്ററുകൾ

എട്ടാം വയസ്സിൽ ഫീച്ചർ സിനിമ സംവിധാനം ചെയ്തു സൗഗത് ലോക റെക്കോർഡിടുന്നു; രണ്ടാം ക്ലാസുകാരന്റെ സിനിമ റിലീസ് ചെയ്യാനൊരുങ്ങി നേപ്പാളിലെ തിയറ്ററുകൾ

സിനിമാ സെറ്റുകൾ മാനേജ് ചെയ്യുക എന്നത് കുട്ടികളെ കൊണ്ട് കഴിയുന്ന ഒന്നാണെന്ന് ആരും കരുതുന്നില്ല. പക്ഷേ സൗഗത് ബിസ്തയ്ക്ക് ഇത്തരമൊരു ഉത്തരവാദിത്തം ഒരു ഭാരമേയല്ല. വളരെ തന്മയത്വത്തോടെയാണ് ഈ ബാലൻ ജോലി ചെയ്യുന്നത്. സ്റ്റുഡിയോയ്ക്ക് ഉള്ളിലും പുറത്തും എല്ലാം ഈ ബാലന്റെ നിയന്ത്രണത്തിലാകുന്നു. കാഠ്മണ്ഡുവിലെ ഈ എട്ടു വയസ്സുകാരൻ ബാലൻ ഇതിനം ഒരു ഫീച്ചർ സിനിമ സംവിധാനം ചെയ്തു കഴിഞ്ഞിരിക്കുന്നു. ലോകത്ത് ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനെന്ന പേര് ഗിന്നസ് ബുക്കിൽ ചേർക്കപ്പെടുന്നതും കാത്തിരിക്കുകയാണിപ്പോൾ സൗഗത്.

സൂരോദ്യയ സ്‌കൂളിലെ രണ്ടാം ക്ലാസുകാരനായ സൗഗതിന്റെ 'ലവ് യു ബാബ' എന്ന സിനിമ ഡിസംബറിൽ നേപ്പാളിലെ തിയറ്ററുകളിലുടനീളം റിലീസ് ചെയ്യാനിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസോടെ സൗഗതിന്റെ പേര് ഗിന്നസിൽ ഇടം പിടിക്കും. ഇതോടെ 2006ൽ 'ഫൂട്ട്പാത്ത്' എന്ന സിനിമ സംവിധാനം ചെയ്ത ഒമ്പതുകാരൻ കിഷൻ ശ്രീകാന്ത് എന്ന ഇന്ത്യക്കാരന്റെ റെക്കോർഡാണ് തകരുക. ശ്രീകാന്തിന്റെ സിനിമ പറഞ്ഞത് സ്‌കൂളിൽ പോകാൻ കൊതിക്കുന്ന ഒരു അനാഥ ബാലന്റെ കഥയാണെങ്കിൽ പത്തു വയസ്സുകാരിയായ മകളെ ഒറ്റയ്ക്ക് വളർത്താൻ പാടുപെടുന്ന ഒരു അച്ഛന്റെ കഥയാണ് സൗഗതിന്റെ സിനിമ പറയുന്നത്.

സിനിമ സംവിധാനം ചെയ്യുന്ന കാര്യം അച്ഛനോട് പറഞ്ഞപ്പോൾ അദ്ദേഹം ഇന്റർനെറ്റിൽ പരതിയാണ് ഒമ്പതുകാരൻ ശ്രീകാന്ത് സിമിന സംവിധാനം ചെയ്ത കാര്യം എന്നെ അറിയിച്ചത്. ഇത് എന്നെ പിന്തുണയ്ക്കാനുള്ള അച്ഛന്റെ ആത്മവിശ്വാസത്തെ കൂട്ടിയെന്ന് സൗഗത് പറയുന്നു. സംവിധാനത്തോടൊപ്പം സൗഗത് സിമിനയിൽ പ്രത്യക്ഷപ്പെടുന്നുമുണ്ട്. പ്രതീക്ഷിച്ചതിലേറെ നന്നായി തിരക്കഥ ചിത്രീകരിക്കാൻ സാധിച്ചു, ഇത് ജനങ്ങൾ ഇഷ്ടപ്പെടുന്ന ഒരു സിനിമയായിരിക്കുമെന്ന് വിശ്വാസമുണ്ട്, കഴിഞ്ഞ ദിവസം സിനിമയുടെ പ്രചാരണ പരിപാടിക്കിടെ സൗഗത് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP