Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ബാംഗ്ലൂർ ഡേയ്‌സിന്റെ തെലുങ്ക് പതിപ്പിൽ ലീഡ് റോൾ ചെയ്യാൻ നിത്യാ മേനോൻ; സിദ്ദാർത്ഥിനും സാമന്തയ്ക്കും ഒപ്പം ആര്യയുടെ നായികയായി നടി

'ബാംഗ്ലൂർ ഡേയ്‌സിന്റെ തെലുങ്ക് പതിപ്പിൽ ലീഡ് റോൾ ചെയ്യാൻ നിത്യാ മേനോൻ; സിദ്ദാർത്ഥിനും സാമന്തയ്ക്കും ഒപ്പം ആര്യയുടെ നായികയായി നടി

ഞ്ജലി മേനോന്റെ സൂപ്പർ ഹിറ്റ് മലയാളം ചിത്രമായ 'ബാംഗ്ലൂർ ഡേയ്‌സി'ന്റെ തെലുങ്ക് പതിപ്പിൽ നിത്യാമേനോൻ  ലീഡ് റോളിൽ അഭിനിയിക്കും. മലയാളത്തിൽ നടാഷ  ഫ്രാൻസിസിന്റെ വേഷമാണ് നടി ചെയ്‌തെങ്കിൽ തെലുങ്കിൽ ആര്യയുടെ  നായികയായി ആവും എത്തുകയെന്നും സൂചനയുണ്ട്.
 
ബൊമ്മരില്ലു ഭാസ്‌കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.സംവിധായകൻ നിത്യാ മേനോനുമായി ചിത്രത്തെക്കുറിച്ച് ചർച്ച നടത്തിയെന്നും ചിത്രത്തിൽ അഭിനയിക്കാൻ നിത്യ താൽപര്യമറിയിച്ചുവെന്നുമാണ് നിത്യയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. 'ബാഗ്ലൂർ ഡോയ്‌സി'ൽ അഭിനയിച്ചതുകൊണ്ട് തന്നെ താരത്തിന് ചിത്രത്തെക്കുറിച്ച് പൂർണമായ ബോധ്യവും ഉണ്ടാകും.

തെലുങ്ക് പതിപ്പിൽ ചിത്രത്തിന്റെ പേര് ഇതുവരെ നിശ്ചയിച്ചിട്ടില്ല.സാമന്ത, സിദ്ദാർത്ഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിലെ മൂന്നാമത്തെ ജോഡിക്കുള്ള അന്വേഷണത്തിലാണ് സംവിധായകൻ.ജനുവരിയിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ തിരക്കഥ തമിഴിനും തെലുങ്കിനും യോജിക്കുമെന്ന് സംവിധായകൻ ട്വീറ്റ് ചെയ്തിരുന്നു.

അല്ലു അർജുൻ നായകനായിട്ടുള്ള ഒരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങിലാണ് നിത്യയിപ്പോൾ. മലയാളത്തിൽ ഏറെ ശ്രദ്ധിപ്പെടുതയും
തീയറ്റർ വിജയം നേടുകയും ചെയ്ത ചിത്രമാണ് 'ബാംഗ്ലൂർ ഡേയ്‌സ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP