Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൊട്ടതെല്ലാം പൊന്നാക്കി നിവിൻ പോളിയുടെ കുതിപ്പ്; മലയാള സിനിമയുടെ ഭാവി സൂപ്പർതാരത്തെ നായകനാക്കി ചിത്രമെടുക്കാൻ ലാൽ ജോസും റെഡി

തൊട്ടതെല്ലാം പൊന്നാക്കി നിവിൻ പോളിയുടെ കുതിപ്പ്; മലയാള സിനിമയുടെ ഭാവി സൂപ്പർതാരത്തെ നായകനാക്കി ചിത്രമെടുക്കാൻ ലാൽ ജോസും റെഡി

മലയാള സിനിമയിൽ നിർമ്മാതാക്കൾക്കും സംവിധായകർക്കും എല്ലാവർക്കും ഒരുപോലെ പ്രിയങ്കരനായി മാറിയിരിക്കുന്ന നടനാണ് നിവിൻ പോളി. ചെറിയ റോളിൽ നിന്നും മലയാളത്തിന്റെ ഭാവി സൂപ്പർതാരം എന്ന നിലയിലേക്ക് നിവിൻ വളർന്നു കഴിഞ്ഞു. തൊട്ടതെല്ലാം പൊന്നാക്കിയാണ് നിവിൽ പോളിയെന്ന യുവാവിന്റെ മലയാള സിനിമയിലെ കുതിപ്പ്. യുവാക്കളും സ്ത്രീകളും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമായി ഇദ്ദേഹം വളർന്നു കഴിഞ്ഞു. ഏറ്റവും ഒടുവിൽ പുറത്തുവന്ന നിവിന്റെ ചിത്രമായ വടക്കൻ സെൽഫിയും സൂപ്പർഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചു കഴിഞ്ഞു. ഇങ്ങനെയുള്ള യുവതാരത്തെ നായകനാക്കാൻ മലയാളത്തിൽ ഇപ്പോൾ ഏറ്റവും വിലയേറിയ സംവിധായകനായ ലാൽ ജോസും ഒരുങ്ങികയാണ്.

അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ലാൽ ജോസ് തന്നെയാണ് നിവിൻ പോളിയെ വച്ച് സിനിമ എടുക്കുന്ന കാര്യം വ്യക്തമാക്കിയത്. നേരത്തെ ലാൽ ജോസ് സംവിധാനം ചെയ്ത സ്പാനിഷ് മസാല, വിക്രമാദിത്യൻ എന്നീ ചിത്രങ്ങളിൽ നിവിൻ അതിഥി താരമായി എത്തിയിട്ടുണ്ട്. ഇതാദ്യമായാണ് ലാൽ ജോസിന്റെ ഒരു ചിത്രത്തിൽ നായകനായി എത്താനുള്ള അവസരം നിവിൻ പോളിക്ക് ലഭിക്കുന്നത്.

ലാൽ ജോസിന്റെ ചിത്രത്തിൽ നായകനാകുന്നതിലുള്ള ത്രില്ലിലാണ് നിവിൻ പോൡയും. ലാൽ ജോസിനൊപ്പം ചേരുമ്പോൾ ചിത്രം വിജയിക്കുമെന്ന് എല്ലാവരും ഒരുപോലെ പറയുന്നു. ബോബി സഞ്ജയ് ടീമാണ് ഈ ലാൽ ജോസ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. നേരത്തെ പൃഥ്വിരാജ് നായകനായ അയാളും ഞാനും തമ്മിൽ എന്ന ലാൽ ജോസ് ചിത്രത്തിന് വേണ്ടി ബോബി സഞ്ജയ് തിരക്കഥയെഴുതിയിട്ടുണ്ട്. ഈ ചിത്രത്തിലൂടെ ലാൽ ജോസിന് ആ വർഷത്തെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചിരുന്നു.

നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഇപ്പോൾ നിലവിൽ തന്റെ പുതിയ ചിത്രമായ നീനയുടെ പോസ്റ്റ് പ്രൊഡക്ഷൻ തിരക്കിലാണ് ലാൽ ജോസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP