Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

30 കോടി രൂപയുടെ ബിഗ് ബജറ്റ് ചിത്രമാവുമായി നിവിൻ പോളി വരുന്നു; എൻ.എൻ പിള്ളയുടെ ജീവിതം സിനിമയാകുമ്പോൾ അമരത്ത് രാജീവ് രവി; 2018 ൽ ഡിസംബറിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും

30 കോടി രൂപയുടെ ബിഗ് ബജറ്റ് ചിത്രമാവുമായി നിവിൻ പോളി വരുന്നു; എൻ.എൻ പിള്ളയുടെ ജീവിതം സിനിമയാകുമ്പോൾ അമരത്ത് രാജീവ് രവി; 2018 ൽ ഡിസംബറിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും

കൊച്ചി : അഞ്ഞൂറാനെ അവിസ്‌രണീയമാക്കിയ എൻ എൻ പിള്ള എന്ന നാടകാചാര്യന്റെ ജീവിതം സിനിമയാകുമ്പോൾ നിവിൻ പോളി അഞ്ഞൂറാനായി എത്തും. 1937 ലെ കഥയിൽ ആ കാലഘട്ടം പുനരാവിഷ്‌കരിക്കും നോട്ടിന് വിലയില്ലാതായ അവസ്ഥയും യുദ്ധവും അടക്കമുള്ള കാര്യങ്ങൾ പ്രതിപാദിക്കുന്ന ചത്രമാണ് ഇത്. 30 കോടിയെങ്കിലും മിനിമം ചെലവാക്കേണ്ടി വരുന്ന ഒരു സിനിമയായിരിക്കും ഇതെന്ന് അണിയറപ്രവർത്തകർ പറയുന്നു.

എൻ.എൻ പിള്ളയുടെ ആത്മകഥയായ 'ഞാൻ' എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സ്വാതന്ത്ര്യ സമരകാലവും നാടകപ്രവർത്തനങ്ങളും എല്ലാം വളരെ വിശദമായി തന്നെ തിരക്കഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്.ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയ ഗോപൻ ചിദംബരമാണ് ഇതിന്റെ തിരക്കഥ ഒരുക്കുന്നത്. സിനിമ നിർമ്മിക്കുന്നത് സാരഥിയാണ്.എൻ.എൻ പിള്ളയുടെ നൂറാം ജന്മദിനത്തിലാണ് സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നത്. 2018 ൽ ഡിസംബറിലാണ് അത്. കാബാലിക, ഗോഡ്ഫാദർ, നാടോടി എന്നീ ചത്രങ്ങളിലാണ് എൻ.എൻ പിള്ള അഭിനയിച്ചിട്ടുള്ളത്.

ഇരുപത്തെട്ടു നാടകങ്ങളും 40 ഏകാങ്കനാടകങ്ങളും എൻ എൻ പിള്ള ഒരുക്കിയിട്ടുണ്ട്. കേന്ദ്രസംസ്ഥാന ഗവൺമെന്റുകളുടെയും കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെയും അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ആത്മകഥയ്ക്ക് അബുദാബി മലയാളി സമാജത്തിന്റെ പുരസ്‌കാരവും ലഭിച്ചു. നാടകത്തെ സംബന്ധിച്ച നിരവധി പുസ്തകങ്ങളും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്.

കേറിവാടാ മക്കളേ എന്ന ഗോഡഫാദറിലെ ഡയലോഡിലൂടെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് ചേക്കേറിയ എൻ എൻ പിള്ള എന്ന നാടകാചാര്യൻ മലയാളികളുടെ പ്രിയനടൻ വിജയരാഘവന്റെ അഛൻ ആണെന്ന് ചിലരെങ്കിലും അറിയുന്നുണ്ടാവില്ല. പ്രണയവും സംഘർഷവും എല്ലാം നിറഞ്ഞ ജീവിതം വെള്ളിത്തിരയിലെത്തുമ്പോൾ ഈ ബിഗ്ബഡ്ജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് രാജീവ് രവിയാണ്. സിനിമയക്കുറിച്ച് വളരെ നാളുകൾക്ക് മുമ്പ് തന്നെ രാജീവ് രവി തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.
ഇ ഫോർ എന്റർടെയിന്മെന്റ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. നിവിൻ പോളിയുടെ പിറന്നാൾ ദിനത്തിലാണ് രാജീവ് രവി തന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. ഛായാഗ്രഹണം ചെയ്തിരിക്കുന്നത് മധു നീലകണ്ഠൻ ആണ്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP