Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിവിൻ പോളിയുടെ മൂത്തോൻ അനൗൺസ് ചെയ്തു; രചനയും സംവിധാനവും ഗീതു മോഹൻദാസ് നിർവഹിക്കുന്ന ചിത്രത്തിന്റെ സംഭാഷണം ബോളിവുഡിലെ അനുരാഗ് കശ്യപിനൊപ്പം; റിയാസ് കോമു അടക്കമുള്ളവരും ചിത്രത്തിൽ പങ്കാളികൾ

നിവിൻ പോളിയുടെ മൂത്തോൻ അനൗൺസ് ചെയ്തു; രചനയും സംവിധാനവും ഗീതു മോഹൻദാസ് നിർവഹിക്കുന്ന ചിത്രത്തിന്റെ സംഭാഷണം ബോളിവുഡിലെ അനുരാഗ് കശ്യപിനൊപ്പം; റിയാസ് കോമു അടക്കമുള്ളവരും ചിത്രത്തിൽ പങ്കാളികൾ

തിരുവനന്തപുരം: നിവിൻ പോളിയെ നായകനാക്കി ഗീതു മോൻദാസ് സംവിധാനം ചെയ്യുന്ന മൂത്തോൻ എന്ന ചിത്രം പ്രഖ്യാപിച്ചു. ഗീതു തന്നെയാണ് തന്റെ ഫേസ്‌ബുക് പേജിലിലൂടെ ഇക്കാര്യം അറിയിച്ചത്. കലാകാരൻ റിയാസ് കോമുവും ബോളിവുഡിൽനിന്നുള്ള അഭിനേതാക്കളും സാങ്കേതികപ്രവർത്തകരും അടക്കമുള്ളവരാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഈറോസ് ഇന്റർനാഷണലും ബോളിവുഡ് സംവിധായകൻ ആനന്ദ് എൽ. റായിയുടെ ഉടമസ്ഥതയിലുള്ള കളർയെല്ലോപിക്‌ചേഴ്‌സും ചേർന്ന് ജാർ പിക്‌ചേഴ്‌സ് എന്ന ബാനറിലാണ് സിനിമ പുറത്തിറക്കുന്നത്. സംവിധാനത്തിനു പുറമേ രചനയും ഗീതു ഒറ്റയ്ക്കാണു നിർവഹിക്കുന്നതെങ്കിലും സംഭാഷണം, പുതുതലമുറ സിനിമയിലൂടെ ഏറെ പ്രശംസ പിടിച്ചുപറ്റിയ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിനോടൊപ്പമാണ്.

ചിത്രത്തിന്റെ ഫ്സ്റ്റ് ലുക് പോസ്റ്ററും ഗീതു മോഹൻദാസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. രാജീവ് രവിയാണ് ഛായാഗ്രാഹകൻ. അജിത്കുമാർ ബാലഗോപാലൻ എഡിറ്റിങ് നിർവഹിക്കും. ബോളിവുഡ് താരം കുനാൽ ശർമ, പ്രൊഡക്ഷൻ ഡിസൈനർ വാസിക് ഖാൻ ബോളിവുഡ് സംഗീത സംവിധായക സ്‌നേഹ ഖാൻവാൽക്കർ, ഗായകൻ ഗോവിന്ദ് മേനോൻ, സ്റ്റൻഡ് ആക്ടർ സുനിൽ റോദ്രിഗസ് തുടങ്ങിയവരും ചിത്രത്തിൽ സഹകരിക്കുന്നു.

നിശബ്ദമായിട്ടാണു താൻ കാര്യങ്ങൾ ചെയ്യുന്നതെന്നും അതുകൊണ്ടുതന്നെ ലളിതമായിട്ടാണ് തന്റെ പുതിയ ചിത്രം അനൗൺസ് ചെയ്യുന്നതെന്നും ഫേസ്‌ബുക്കിൽ ഗീതു കുറിച്ചു.

1986 ൽ പുറത്തിറങ്ങിയ ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തിൽ അഞ്ചുവയസുള്ളപ്പോൾ അഭിനയിച്ചുകൊണ്ടാണ് ഗീതു സിനിമയിലെത്തുന്നത്. സ്വതസിദ്ധമായ അഭിനയശേഷിക്കുപുറമേ ഡോക്യുമെന്ററികൾ പുറത്തിറക്കിയും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത കേൾക്കുന്നുണ്ടോ എന്ന ഡോക്യുമെന്ററി 2009-ൽ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മികച്ച ഹ്രസ്വചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2013 ൽ നിർമ്മിച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രമായ ലൈർസ് ഡൈസ് എന്ന ചിത്രം രണ്ട് ദേശീയ അവാർഡുകൾ സ്വന്തമാക്കുകയും ചെയ്തിരുന്നു. 2015 ലെ ഓസ്‌കർ അവാർഡിന് ഇന്ത്യയിൽനിന്നുള്ള ചിത്രമായും ഇതു തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP