Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒടിവിദ്യയുമായി ഒടിയന്റെ ക്ലൈമാക്‌സ്; ബ്രഹ്മാണ്ഡ ക്ലൈമാക്‌സെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ; ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്ത്

ഒടിവിദ്യയുമായി ഒടിയന്റെ ക്ലൈമാക്‌സ്; ബ്രഹ്മാണ്ഡ ക്ലൈമാക്‌സെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ; ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്ത്

മറുനാടൻ മലയാളി ഡസ്‌ക്

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായ ഒടിയന്റെ ക്ലൈമാക്‌സ് ചിത്രീകരണത്തിലേക്ക്.മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ ഒരുക്കുന്ന ചിത്രത്തിന് ബ്രഹ്മാണ്ഡ ക്ലൈമാക്‌സ് ഒരുക്കുകയാണ് ലക്ഷ്യമെന്ന് സംവിധായകൻ ട്വിറ്റർ പേജിലൂടെ അറിയിച്ചു. രാത്രി വെളിച്ചത്തിലാണ് ക്ലൈമാക്‌സ് ചിത്രീകരിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ മേക്കിങ് വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്. പീറ്റർ ഹെയ്ൻ ആക്ഷൻ കൊറിയോഗ്രഫി ഒരുക്കുന്നതിന്റെ ഏതാനും സെക്കന്റ് മാത്രമുള്ള വീഡിയോ ഒടിയൻ ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. വാരണാസിയും പാലക്കാടുമാണ് ലൊക്കേഷൻ.

മാണിക്യൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യരാണ് മോഹൻലാലിന്റെ നായിക. പ്രകാശ് രാജ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം. മാധ്യമപ്രവർത്തകനും ദേശീയ പുരസ്‌കാര ജേതാവുമായ ഹരി കൃഷ്ണനാണ് തിരക്കഥ. പീറ്റർ ഹെയ്‌നാണ് ആക്ഷൻ കൊറിയോഗ്രാഫി. പുലിമുരുകൻ ഛായാഗ്രാഹകനാണ് ഒടിയന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. എം.ജയചന്ദ്രനാണ് സംഗീതം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP