Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒരു പരിധിക്കപ്പുറം ഗ്ലാമർ വേഷങ്ങൾ ചെയ്യില്ല; നല്ല ഓഫറുകൾ കിട്ടിയാൽ മലയാളത്തിൽ അഭിനയിക്കും: പഠനത്തിന് അവധി കൊടുത്ത് തെലുങ്കിലേക്ക് ബാഗ് പാക്ക് ചെയ്ത് അനുപമ

ഒരു പരിധിക്കപ്പുറം ഗ്ലാമർ വേഷങ്ങൾ ചെയ്യില്ല; നല്ല ഓഫറുകൾ കിട്ടിയാൽ മലയാളത്തിൽ അഭിനയിക്കും: പഠനത്തിന് അവധി കൊടുത്ത്  തെലുങ്കിലേക്ക് ബാഗ് പാക്ക് ചെയ്ത് അനുപമ

മുടി കൊണ്ട് മലയാളി മനസ്സ് കീഴടക്കിയ പ്രേമത്തിലെ മേരിയെന്ന അനുപമ തെലുങ്കിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ്. പൊതുവെ ഗ്ലാമറസായ തെലുങ്ക് സിനിമാരംഗത്തേക്ക് ചുവടു വയ്ക്കുമ്പോൾ അനുപമയും അതിനനുസരിച്ച് ഗ്ലാമർ വേഷങ്ങൾ ചെയ്യുമോ എന്നാണ് ആരാധകരുടെ സംശയം എന്നാൽ ഇതിനെ കുറിച്ച് നടി പ്രതികരിച്ചത് ഇങ്ങനെയാണ്.

തന്റെ കംഫർട്ടബിൾ ലെവലിനപ്പുറം ഒരു വേഷം ധരിക്കാൻ നിർബന്ധിക്കില്ലെന്ന് സംവിധായകന്മാർ വാക്ക് നൽകിയിട്ടുണ്ടെന്ന് അനുപമ പറയുന്നു. മലയാളവുമായി താരതമ്യം ചെയ്യുമ്പോൾ തെലുങ്കിൽ ഗ്ലാമർ വേഷങ്ങൾ അല്പം അധികമാണെന്ന് എനിക്കറിയമെന്നും. അതുകൊണ്ട് തന്നെ ശ്രദ്ധിച്ചിട്ടേ വേഷങ്ങൾ തിരഞ്ഞെടുക്കൂവെന്നും അനുപമ വ്യക്തമാക്കി.

പ്രശസ്തസംവിധായകൻ ത്രിവിക്രം ശ്രീനിവാസ് ഒരുക്കുന്ന ആ...ആ എന്ന ചിത്രത്തിലാണ് അനുപമ നായികയായി എത്തുന്നത്. തെന്നിന്ത്യൻ സുന്ദരി സമാന്ത മറ്റൊരു പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ നിഥിൻ ആണ് നായകൻ. കൂടാതെ പ്രേമത്തിന്റെ തെലുങ്കിലും മേരിയായി എത്തുന്നത് അനുപമ തന്നെയാണ്. നാഗ ചൈതന്യയാണ് ചിത്രത്തിലെ നായകൻ.
രവി തേജ നായകനാകുന്ന ചിത്രമാണ് മറ്റൊന്ന്. മൂന്ന് ചിത്രങ്ങളിലും തീർത്തും വ്യത്യസ്തമായ വേഷമാണ് തനിക്കെന്ന് അനുപമ പറയുന്നു.

ഈ മാസം അവസാനം അനുപമ ഷൂട്ടിങ് തിരക്കുകളുമായി ഹൈദരാബാദിലേക്ക് പോകുകയാണ്. മൂന്ന് ചിത്രങ്ങളും പൂർത്തിയാക്കിയിട്ടേ തിരിച്ചുവരൂ. കോട്ടയം സി എം എസ് കോളേജിൽ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠിച്ചുകൊണ്ടിരിക്കുകയാണ് അനുപമ. മൂന്ന് സിനിമകൾ ചെയ്തു തീർക്കേണ്ടതുകൊണ്ട് തത്കാലം പഠനത്തിന് ഇടവേള നൽകിയിരിക്കുകയാണ് താരം.

മലയാളത്തിൽ നിന്നും വന്ന ഒറ്റ വേഷവും എന്നെ സന്തോഷിപ്പിച്ചിട്ടില്ലെന്നും, നല്ല വേഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് അനുപമ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP