Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചന്ദ്രബോസിന്റെ കുടുംബത്തിന് സഹായവുമായി മലയാള സിനിമ; ഒന്നാം ലോകമഹായുദ്ധത്തിന്റെ' ആദ്യദിന കളക്ഷൻ ചന്ദ്രബോസിന്റെ കുടുംബത്തിന് നല്കാൻ നിർമ്മാതാവ്

ചന്ദ്രബോസിന്റെ കുടുംബത്തിന് സഹായവുമായി മലയാള സിനിമ; ഒന്നാം ലോകമഹായുദ്ധത്തിന്റെ' ആദ്യദിന കളക്ഷൻ ചന്ദ്രബോസിന്റെ കുടുംബത്തിന് നല്കാൻ നിർമ്മാതാവ്

തൃശൂരിൽ വിവാദ വ്യവസായി നിഷാം വാഹനമിടിച്ച് കൊലപ്പെടുത്തിയ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിന്റെ കുടുംബത്തിന് സഹായവുമായി മലയാള സിനിമ. സാമ്പത്തിക ലാഭങ്ങൾക്കും കളക്ഷനും പുറകെ പോകുന്ന മലയാള സിനിമകൾക്ക് ഒരു മാതൃക യാകാനൊരുങ്ങുന്നത് ഒന്നാം ലോക മഹായുദ്ധം എന്ന ചിത്രത്തിന്റെ നിർമ്മാതാവാണ്. ഇന്ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷൻ പൂർണമായും സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിന്റെ കുടുംബത്തിന് നൽകുമെന്ന് നിർമ്മാതാവ് സജിൽസ് മജീദ് അറിയിച്ചു കഴിഞ്ഞു.

സർക്കാർ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരത്തുക പോലും ചന്ദ്രബോസിന്റെ കുടുംബത്തിന് ലഭിച്ചിട്ടില്ലെന്നും അതിനാലാണ് തന്റെ നാട്ടുകാരൻ കൂടിയായ ചന്ദ്രബോസിന്റെ കുടുംബത്തിനു റിലീസ് ദിനത്തിലെ മുഴുവൻ തുകയും നൽകാൻ തീരുമാനിച്ചതെന്നും സജിൽസ് അറിയിച്ചു. ചന്ദ്രബോസിന്റെ കുടുംബം സാമ്പത്തികമായി വളരെ കഷ്ടതയിലാണെന്നും ഇവരുടെ വീട്ടിലെത്തി കാര്യങ്ങൾ അന്വേഷിച്ചിരുന്നതായും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറഞ്ഞു. കുടുംബത്തിന്റെ കഷ്ടപ്പാട് നേരിട്ട് മനസിലാക്കാനായതുകൊണ്ടാണ് ഈ തീരുമാനം എടുത്തതെന്നും ഒന്നാം ലോക മഹായുദ്ധത്തിന്റെ അണിയറക്കാർ അറിയിച്ചു.

മയക്കുമരുന്ന് ശൃംഖലയ്‌ക്കെതിരേ ഐ.പി.എസ് ഓഫീസർ നടത്തുന്ന അേന്വഷണമാണ് ചിത്രത്തിന്റെ പ്രമേയം. അപർണ ഗോപിനാഥ്, ചെമ്പൻ വിനോദ്, ജോജു ജോർജ്, ടൊവിനൊ തോമസ്, ബാലു വർഗീസ് എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.മെഹ്‌റിൽ പ്രഡക്ഷൻസിന്റെ ബാനറിൽ സജിൽസ് മജീദ് നിർമ്മിക്കുന്ന ചിത്രം വരുണാണ് സംവിധാനം ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP