Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്വിസ്റ്റ് വരണം വരണമല്ലോ...?; നർമവും സസ്‌പെൻസും നിറച്ച ഒരായിരം കിനാക്കളാലിന്റെ കിടിലൻ ട്രെയിലർ പുറത്ത്; ബിജു മേനോന്റെ കൂടെ റോഷനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഉടൻ തീയറ്ററുകളിലേക്ക്

ട്വിസ്റ്റ് വരണം വരണമല്ലോ...?; നർമവും സസ്‌പെൻസും നിറച്ച ഒരായിരം കിനാക്കളാലിന്റെ കിടിലൻ ട്രെയിലർ പുറത്ത്; ബിജു മേനോന്റെ കൂടെ റോഷനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഉടൻ തീയറ്ററുകളിലേക്ക്

കൊച്ചി: ബിജു മേനോൻ നായകനായി എത്തുന്ന ഒരായിരം കിനാക്കളിന്റെ ട്രെയിലർ പുറത്തിറങ്ങി. നർമവും ട്വിസ്റ്റും ചേർത്തൊരുക്കുന്ന ചിത്രത്തിൽ വൻ താര നിര തന്നെ അണി നിരക്കുന്നുണ്ട്.

മുമ്പ് മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി ജി ഐ എഫ് പോസ്റ്ററുമായി ചരിത്രം സൃഷ്ടിച്ച ചിത്രമാണ് ഒരായിരം കിനാക്കളാൽ. വിദേശത്ത് നിന്ന് നാട്ടിലെത്തി ജീവിതം തട്ടിക്കൂട്ടാൻ ശ്രമിക്കുന്ന കുടുംബസ്ഥനായാണ് ബിജു മേനോൻ എത്തുന്നത്.

രഞ്ജിപണിക്കർ എന്റർടെയ്ന്മെന്റ്സിന്റെ ബാനറിൽ ബ്രിജീഷ് മുഹമ്മദ,് ജോസ്മോൻ സൈമൺ, രഞ്ജിപണിക്കർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ശാരു പി.വർഗീസ് ആണ്ചിത്രത്തിൽ നായികയായി എത്തുന്നത്.ബിജുവിന്റെ മകളായി ബേബി പാർത്ഥവി വേഷമിടുന്നു. റോഷൻ, സായ്കുമാർ, കലാഭവൻ ഷാജോൺ, നിർമ്മൽ പാലാഴി, ഷാരു വർഗ്ഗീസ് തുടങ്ങിയവരാണ് മറ്റ് താരനിരക്കാർ.

എസ്. കുമാർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ്.റാംജിറാവ് സ്പീക്കിങ്ങ്' എന്ന ചിത്രത്തിലെ പ്രശസ്ത ഗാനത്തിന്റെ തുടക്കമാണ് ചിത്രത്തിന്റെ ടൈറ്റിൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP