Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു മലയാളം കളർ പടത്തിന്റെ മേക്കിങ് വിഡിയോ പുറത്തിറക്കി; മലയാള സിനിമാ നായികമാരുടെ പേരുകൾ കോർത്തിണക്കിയ സ പ സ ഗോവിന്ദാ' എന്ന ഗാനത്തിന്റെ മേക്കിങ് കാണാം

ഒരു മലയാളം കളർ പടത്തിന്റെ മേക്കിങ് വിഡിയോ പുറത്തിറക്കി;  മലയാള സിനിമാ നായികമാരുടെ പേരുകൾ കോർത്തിണക്കിയ സ പ സ ഗോവിന്ദാ' എന്ന ഗാനത്തിന്റെ മേക്കിങ് കാണാം

ടുത്തു തന്നെ തിയേറ്ററുകളിൽ എത്തുന്ന 'ഒരു മലയാളം കളർ പടം'ത്തിലെ 'സ പ സ ഗോവിന്ദാ' എന്ന ഗാനത്തിന്റെ മേക്കിങ് വിഡിയോ റിലീസ് ചെയ്തു. മുരളീധരൻ പട്ടാന്നൂർ രചിച്ച വരികളിൽ മലയാള സിനിമാ നായികമാരുടെ പേരുകൾ വളരെ രസകരമായി കോർത്തിണക്കുന്നു എന്ന പ്ര
ത്യേകത കൂടി ഈ ഗാനത്തിനുണ്ട്. ചിത്രത്തിന്റെ സംഗീത സംവിധായകൻ മിഥുൻ ഈശ്വറും നിത്യാ ബാലഗോപാലും ചേർന്നാണ് ആലാപനം.

അജിത് നമ്പ്യാർ കഥയെഴുതി സംവിധാനം നിർവഹിക്കുന്ന 'ഒരു മലയാളം കളർ പടം', സിനിമാ നിർമ്മാണ മേഖലയിലെ ഏറ്റവും നൂതന സാങ്കേതിക വിദ്യയായ ഡിജിറ്റൽ ഇന്റർമീഡിയേറ്റിന്റെ ബേസ് ലൈറ്റ് കളർഗ്രേഡിങ് എന്ന ടെക്‌നോളജി ഉപയോഗിച്ച് തിരുവനന്തപുരത്തെ ചിത്രാജ്ഞലി
സ്റ്റുഡിയോയിൽ നിന്നു പുറത്തിറങ്ങുന്ന ആദ്യ ചിത്രമാണ്.

പുതുമുഖം മനു ഭദ്രൻ, പഴയകാല നടൻ ജോസ്, കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ അഞ്ജലി ഉപാസന എന്നിവരും ശിൽപ്പ ജോസ്, മുരുകൻ, രജിത, ടീന, ലിൻസ് തോമസ്, യുവൻ ജോൺ തുടങ്ങിയവരുമാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഛായാഗ്രഹണം ടി ഡി ശ്രീനിവാസും മിംഗിൾ മോഹനും ചിത്രസംയോജനം ഹരി രാജാക്കാടുമാണ് നിർവഹിച്ചിരിക്കുന്നത്.
ബീമാ പ്രോഡക്ഷസിന്റെ ബാനറിൽ സഞ്ജു എസ് സാഹിബാണ് 'ഒരു മലയാളം കളർ പടം' നിർമ്മിച്ചിട്ടുള്ളത്. ചിത്രത്തിന്റെ ഓഡിയോലോഞ്ച് ടീസറിന് ലഭിച്ച സ്വീകാര്യതയാണ് ഒരു മെയ്‌ക്കിങ് വീഡിയോ ഇറക്കാൻ അണിയറക്കാരെ പ്രേരിപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP