Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു മുന്നേറുന്ന ബാഹുബലി ഓസ്‌കാറിലേക്കോ? അക്കാദമി പുരസ്‌കാരത്തിനു ഇന്ത്യയിൽ നിന്നുള്ള എൻട്രി രാജമൗലി ചിത്രമാകുമോ എന്ന് ഉടൻ അറിയാം

കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു മുന്നേറുന്ന ബാഹുബലി ഓസ്‌കാറിലേക്കോ? അക്കാദമി പുരസ്‌കാരത്തിനു ഇന്ത്യയിൽ നിന്നുള്ള എൻട്രി രാജമൗലി ചിത്രമാകുമോ എന്ന് ഉടൻ അറിയാം

ഹൈദരാബാദ്: രാജ്യത്തെ എല്ലാ കളക്ഷൻ റെക്കോർഡുകളും തിരുത്തി മുന്നേറുന്ന ബാഹുബലി ഓസ്‌കാർ പുരസ്‌കാരത്തിന് അയക്കുമെന്നു സൂചന. ഈ വർഷത്തെ അക്കാദമി അവാർഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ഈ ചിത്രമായിരിക്കും എന്നാണ് റിപ്പോർട്ടുകൾ.

മികച്ച വിദേശ ഭാഷാചിത്രം വിഭാഗത്തിലായിരിക്കും ബാഹുബലി മത്സരിക്കുക. വിഖ്യാത ചലച്ചിത്ര പ്രവർത്തകൻ അമോൽ പലേക്കറിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് ഓസ്‌ക്കാറിലേക്കുള്ള ഇന്ത്യൻ ചലച്ചിത്രത്തെ തെരഞ്ഞെടുക്കുന്നത്. സെപ്റ്റംബർ 25നാണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരിക.

എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി തെരഞ്ഞെടുക്കപ്പെട്ടാൽ 29 വർഷത്തിനു ശേഷം ഓസ്‌കാർ നാമനിർദ്ദേശം ചെയ്യപ്പെടുന്ന തെലുങ്ക് ചിത്രമെന്ന ഖ്യാതിയും ലഭിക്കും. ഔദ്യോഗിക പ്രഖ്യാപനം സെപ്റ്റംബർ 25ന് ഉണ്ടാകുമെന്ന് തെലുഗു ഫിലിം ചേബർ അറിയിച്ചു.

കളക്ഷൻ റെക്കോഡുകൾ പഴങ്കഥയാക്കി പ്രദർശനം തുടരുന്ന ബാഹുബലി ആമിർ ഖാന്റെ പികെയുടെ 700 കോടിയെന്ന ലക്ഷ്യത്തിലേക്കാണു മുന്നേറുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP