Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അച്ചായനായി തിളങ്ങിയ പി സി ജോർജ്ജ് ഇത്തവണ വെള്ളിത്തിരിയിൽ എത്തുന്നത് പൊലീസ് കമ്മീഷണറായി; നക്ഷത്രങ്ങളുടെ എണ്ണം കൂട്ടിയ തൊപ്പിവെച്ച് പുതിയ ചിത്രത്തിൽ ജോർജ്ജിന്റെ മാസ് എൻട്രി; 'തീക്കുച്ചിയും പനിത്തുളിയും' സിനിമയുടെ പുതിയ ട്രെയിലർ കാണാം..

അച്ചായനായി തിളങ്ങിയ പി സി ജോർജ്ജ് ഇത്തവണ വെള്ളിത്തിരിയിൽ എത്തുന്നത് പൊലീസ് കമ്മീഷണറായി; നക്ഷത്രങ്ങളുടെ എണ്ണം കൂട്ടിയ തൊപ്പിവെച്ച് പുതിയ ചിത്രത്തിൽ ജോർജ്ജിന്റെ മാസ് എൻട്രി; 'തീക്കുച്ചിയും പനിത്തുളിയും' സിനിമയുടെ പുതിയ ട്രെയിലർ കാണാം..

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: രാഷ്ട്രീയത്തിലെ മാസ് സ്റ്റാറാണ് പി സി ജോർജ്ജ്. തോന്നിയതു പോലെ കാര്യങ്ങൾ പറയുന്ന അദ്ദേഹം സിനിമയിലേക്കും അടുത്തിടെ ചുവടുവെച്ചിരുന്നു. അച്ചായൻസ് എന്ന സിനിമയിൽ ജോർജ്ജിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ഇപ്പോഴിതാ പുതിയ അവതാരമായി ജോർജ്ജിന്റെ വരവ്. സിനിമാപ്രവേശനത്തിൽ ശക്തമായ കഥാപാത്രം കാഴ്ചവെച്ച് മാസ് പ്രകടനവുമായി എത്തിയിരിക്കുകയാണ് പി.സി.ജോർജ്.

തീക്കുച്ചിയും പനിത്തുളിയും എന്ന ചിത്രത്തിലാണ് പി.സി ജോർജ് കമ്മീഷണറായിയെത്തി പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.

ത്രില്ലർ രൂപത്തിൽ ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തിൽ പൊലീസ് കമ്മീഷണറായി തകർപ്പൻ പ്രകടനമാണ് പി.സി ജോർജ് കാഴ്ചവെച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. എൻസൈൻ മീഡിയയുടെ ബാനറിൽ ടി.എ മജീദ് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നൗഫൽദീനാണ്.

കൃഷ്ണകുമാർ, ബിനീഷ് ബാസ്റ്റിൻ, അഭയദേവ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു സുപ്രധാന സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന കേസന്വേഷണവും അതിന്റെ ഭാഗമായി വരുന്ന സംഭവങ്ങളുമാണ് ഇപ്പോൾ പുറത്തുവിട്ട ട്രെയിലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 27 ന് ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP