Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒടുവിൽ അഡാർ പാട്ടിന്റെ രചയിതാവിനെത്തേടി പുരസ്‌കാരം; 'മാണിക്യ മലരായ പൂവീ'യുടെ രചയിതാവ് പി.എം.എ ജബ്ബാറിന് സഫാമക്കയുടെ അവാർഡ്; റിയാദിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ അരലക്ഷം രൂപയും പ്രശസ്തി പത്രവും ഹിറ്റ് പാട്ടിന്റെ രചയിതാവിന് നൽകും

ഒടുവിൽ അഡാർ പാട്ടിന്റെ രചയിതാവിനെത്തേടി പുരസ്‌കാരം; 'മാണിക്യ മലരായ പൂവീ'യുടെ രചയിതാവ് പി.എം.എ ജബ്ബാറിന് സഫാമക്കയുടെ അവാർഡ്; റിയാദിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ അരലക്ഷം രൂപയും പ്രശസ്തി പത്രവും ഹിറ്റ് പാട്ടിന്റെ രചയിതാവിന് നൽകും

റിയാദ്: 'മാണിക്യ മലരായ പൂവീ' എന്ന മാപ്പിളപ്പാട്ടിന്റെ രചയിതാവും റിയാദിൽ പ്രവാസിയുമായ പി.എം.എ ജബ്ബാർ കരൂപ്പടന്നയ്ക്ക് സഫാമക്ക പുരസ്‌കാരം. റിയാദിലെ സഫാമക്ക മെഡിക്കൽ ഗ്രൂപ്പാണ് അരലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം പ്രഖ്യാപിച്ചത്. പ്രതിഭയുണ്ടായിട്ടും തിരിച്ചറിയപ്പെടാതെ പോയ കലാകാരന് ഉചിതമായ ആദരവെന്ന നിലയിലാണ് മെഡിക്കൽ ഗ്രൂപ്പിന് കീഴിലുള്ള കൾച്ചറൽ വിങ് പുരസ്‌കാരം ഏർപ്പെടുത്തിയതെന്ന് മാനേജിങ് ഡയറക്ടർ മുഹമ്മദ് ഷാജി അരിപ്ര അറിയിച്ചു.

താൻ 40 വർഷം മുമ്പെഴുതിയ പാട്ട് ഒരു അഡാർ ലൗ എന്ന സിനിമയിലൂടെ പുതിയ തരംഗം സൃഷ്ടിക്കുകയും പ്രശസ്തിയിലേക്കുയരുകയും ചെയ്യുമ്പോഴും അതിന്റെ പേരിൽ ഒരു പ്രതിഫലവും ആവശ്യപ്പെടാതെ റിയാദ് മലസിലെ ഒരു ബഖാലയിലെ ചെറിയ ജോലിയുമായി ഉപജീവനം നടത്തുന്ന ജബ്ബാർ എന്ന പ്രതിഭ ഇനിയും അംഗീകരിക്കപ്പെടാതെ പോകരുതെന്ന താൽപര്യം പുരസ്‌കാര പ്രഖ്യാപനത്തിന് പ്രേരകമായെന്നും ഷാജി കൂട്ടിച്ചേർത്തു. ഒന്നര പതിറ്റാണ്ടായി റിയാദിലെ മലയാളി പ്രവാസി സമൂഹത്തിന്റെ ഭാഗമായിരുന്നിട്ടും അദ്ദേഹത്തെ ആരും അറിഞ്ഞില്ല. പാട്ടെഴുത്ത് കലോപാസനക്ക് വേണ്ടി മാത്രമാണെന്നും പ്രതിഫലത്തിന് വേണ്ടിയല്ലന്നുമുള്ള അദ്ദേഹത്തിന്റെ നിലപാട് ഹൃദയത്തെ സ്പർശിച്ചു. അതുകൊണ്ടാണ് ഇനിയും വൈകാൻ പാടില്ലെന്ന ലക്ഷ്യത്തോടെ പുരസ്‌കാരം പ്രഖ്യാപിക്കുന്നതെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.

റിയാദിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. തൃശൂർ കൊടുങ്ങല്ലൂരിന് സമീപം കരുപ്പടന്ന സ്വദേശി പി.എം.എ ജബ്ബാർ മലസിലുള്ള ആഷിഖ് സ്റ്റോറിൽ ജീവനക്കാരനാണ്. 16ാം വയസ് മുതൽ മാപ്പിളപ്പാട്ടുകളെഴുതി തുടങ്ങിയ അദ്ദേഹം ഇതിനകം 500ലേറെ പാട്ടുകൾ എഴുതിക്കഴിഞ്ഞു. ഇതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും നാല് പതിറ്റാണ്ടായി മലയാളി പാടിക്കൊണ്ടിരിക്കുന്നതും 'മാണിക്യ മലരായ പൂവീ'യാണ്. ആയിഷ ബീവിയാണ് ഭാര്യ. അമീൻ മുഹമ്മദ്, റഫീദ എന്നിവർ മക്കളും അനീഷ് മരുമകനുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP