Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലക്ഷ്മണൻ എന്താണോ ശൂർപ്പണഖയോടു ചെയ്തത് അതാകും ദീപികയ്ക്കും അനുഭവിക്കേണ്ടിവരിക; പത്മാവതിയിലെ നായികയുടെ മൂക്ക് ചെത്തിക്കളയുമെന്ന് കർണിസേന; ആവിഷ്‌കാര സ്വാതന്ത്ര്യത്തിൽ ഹിന്ദു സംസ്‌ക്കാരവും പാരമ്പര്യവും മോശമാക്കി ചിത്രീകരിക്കാൻ അനുവദിക്കില്ലെന്ന് ബിജെപിയും; ആരോപണങ്ങളെ തള്ളി സഞ്ജയ് ലീല ബൻസാലിയും

ലക്ഷ്മണൻ എന്താണോ ശൂർപ്പണഖയോടു ചെയ്തത് അതാകും ദീപികയ്ക്കും അനുഭവിക്കേണ്ടിവരിക; പത്മാവതിയിലെ നായികയുടെ മൂക്ക് ചെത്തിക്കളയുമെന്ന് കർണിസേന; ആവിഷ്‌കാര സ്വാതന്ത്ര്യത്തിൽ ഹിന്ദു സംസ്‌ക്കാരവും പാരമ്പര്യവും മോശമാക്കി ചിത്രീകരിക്കാൻ അനുവദിക്കില്ലെന്ന് ബിജെപിയും; ആരോപണങ്ങളെ തള്ളി സഞ്ജയ് ലീല ബൻസാലിയും

ന്യുഡൽഹി: ആവിഷ്‌ക്കാര സ്വാതന്ത്രത്തിന്റെ മുഖം ഉപയോഗിച്ച് ഹിന്ദു സംസ്‌ക്കാരവും പാരമ്പര്യവും മോശമാക്കി ചിത്രീകരിക്കാനോ കാണിക്കാനോ ആരേയും അനുവദിക്കേണ്ടതില്ലെന്ന് ബിജെപി. ബോളിവുഡ് താരം ദീപികാപദുക്കോണിന്റെ മൂക്ക് ചെത്തിക്കളയുമെന്ന ഭീഷണി ഉയർന്നതിന് തൊട്ടു പിന്നാലെ പത്മാവതി സിനിമയുമായി ബന്ധപ്പെട്ട് കേന്ദ്രം ഭരിക്കുന്ന പാർട്ടിയായ ബിജെപിയും നിലപാട് വ്യക്തമാക്കുന്നത്.

പാതിവ്രത്യം കാത്തുസൂക്ഷിക്കുന്നതിനും അന്യരാൽ അപമാനിക്കപ്പെടാതിരിക്കാനും ജൗഹർ ആചാരം അനുഷ്ഠിച്ച് ആത്മാഹൂതി ചെയ്ത പത്മാവതിയുടെ ചരിത്രത്തെ മോശമാക്കിയാണ് സിനിമ ചെയ്തിരിക്കുന്നതെന്നാണ് വാദം. ഇതിനെ ബിജെപിയും പിന്തുണയ്ക്കുന്നു. സിനിമയ്ക്കെതിരേ ശബ്ദമുയർത്തിയിരിക്കുന്ന രജപുത്ര സമൂഹത്തിന് പ്രാതിനിധ്യമുള്ള കർണിസേനയുടെ പേജിൽ നിതിൻ ഗഡ്ക്കരി ഇക്കാര്യം കുറിക്കുയും ചെയ്തു. അനേകം നേതാക്കൾ സിനിമയ്ക്കെതിരേ രംഗത്ത് വന്നിരുന്നെങ്കിലും ബിജെപിയിൽ നിന്നും ഔദ്യോഗികമായി ഉയർന്നിരിക്കുന്ന ആദ്യ പ്രതികരണമാണ് ഇത്.

ചരിത്രത്തെ വികൃതമാക്കുന്നതിനെതിരേ ശക്തമായി പ്രതികരിച്ച ഗഡ്ക്കരി തിരിച്ചുള്ള പ്രതികരണം കൂടി മനസ്സിൽ വെച്ചു വേണം ഇത്തരം കാര്യങ്ങളിൽ ആൾക്കാർ ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഉപയോഗിക്കപ്പെടുത്താനെന്നാണ് കുറിച്ചത്. സിനിമാക്കാർ ചരിത്രത്തെ മോശമായി ചിത്രീകരിക്കുമ്പോൾ അതിനെ എതിർക്കാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. പത്മിനി ചരിത്രത്തിന്റെ ഭാഗമാണ് സിനിമാക്കാർ അതിലെ വൈകാരികതയെ തിരിച്ചറിയാണമെന്നും അഭിപ്രായ സ്വാതന്ത്ര്യം പരിപൂർണ്ണമല്ലെന്ന് കൂടി ഗഡ്ക്കരി വ്യക്തമാക്കി.

ഹിന്ദു പാരമ്പര്യങ്ങളെ അവഹേളിച്ച് ഇസ്ളാമിക ഭരണത്തിന് കീഴിലെ രക്തച്ചൊരിച്ചിലുകളെ മറയ്ക്കാനുള്ള ശ്രമം എന്ന് സിനിമയെക്കുറിച്ച് ആർഎസ്എസ് പരാമർശത്തെ ഗഡ്കരി പിന്താങ്ങി. അതിനൊപ്പം അലാവുദ്ദീൻ ഹിൽജിയുമായി പത്മാവതിയെ ബന്ധിപ്പിക്കുന്നു എന്നാതാണ് സിനിമ റിലീസ് ചെയ്യുന്നതിനെ ബിജെപി എതിർക്കാൻ മറ്റൊരു കാരണം. സിനിമയിലെ നായിക ദീപിക പദുക്കോണിന്റെ മൂക്ക് ചെത്തുമെന്നു രാജസ്ഥാനിൽനിന്നുള്ള സംഘടനയായ കർണി സേന ഭീഷണി മുഴക്കിയിരുന്നു.

സിനിമയിലെ വിവാദ പരാമർശങ്ങൾ നിരീക്ഷിക്കാൻ സമിതിയെ നിയോഗിക്കാമെന്നു ഡൽഹി ഹൈക്കോടതിയും വ്യക്തമാക്കി. ചിത്രത്തിന്റെ റിലീസ് സംസ്ഥാനത്തെ ക്രമസമാധാനത്തെ ബാധിക്കുമെന്നു കാട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേന്ദ്രത്തിനു കത്തെഴുതി. എന്നാൽ, ചിത്രത്തിനു സുരക്ഷയൊരുക്കുമെന്നു മഹാരാഷ്ട്ര, കർണാടക സർക്കാരുകളും അറിയിച്ചു.

ചിത്രം റിലീസ് ചെയ്യുന്ന ഡിസംബർ ഒന്നിനു രാജ്യവ്യാപകമായി ബന്ദിനു കർണി സേന ആഹ്വാനം ചെയ്തിരുന്നു. ലക്ഷ്മണൻ എന്താണോ ശൂർപ്പണഖയോടു ചെയ്തത് അതാകും ദീപികയ്ക്കും അനുഭവിക്കേണ്ടിവരികയെന്നാണു കർണി സേന ഇന്നലെ മുന്നറിയിപ്പു നൽകി. സിനിമയ്ക്കെതിരായ ആരോപണങ്ങളെ സംവിധായകൻ സഞ്ജയ് ലീല ബൻസാലി തള്ളിക്കളഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP