Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പഞ്ചവർണ്ണ തത്ത പാടിത്തുടങ്ങി; രമേശ് പിഷാരടിയുടെ ആദ്യ ചിത്രത്തിലെ ഗാനം പുറത്ത്; ആടിപ്പാടി ചാക്കോച്ചനും അനുശ്രീയും; ഹരിചരനും ജോത്സനയും പാടിയ ഗാനം ട്രെൻഡിങ് ലിസ്റ്റിൽ

പഞ്ചവർണ്ണ തത്ത പാടിത്തുടങ്ങി; രമേശ് പിഷാരടിയുടെ ആദ്യ ചിത്രത്തിലെ ഗാനം പുറത്ത്; ആടിപ്പാടി ചാക്കോച്ചനും അനുശ്രീയും; ഹരിചരനും ജോത്സനയും പാടിയ ഗാനം ട്രെൻഡിങ് ലിസ്റ്റിൽ

കൊച്ചി: രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവർണ്ണതത്തയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ചാക്കോച്ചൻ പാടി അഭിനയിക്കുന്ന ഗാനമാണ് ഗാനരംഗത്തിൽ. ചാക്കോച്ചനെ കൂടാതെ അനുശ്രീയും മണിയൻ പിള്ള ചേട്ടനും ഗാനത്തിലുണ്ട്.

പഞ്ചവർണ്ണ തത്ത പറന്നേ എന്ന ഗാനം പാടിയിരിക്കുന്നത് ഹരിചരണും ജോത്സനും ചേർന്നാണ്. സന്തോഷ് വർമയാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. എം ജയചന്ദ്രനാണ് സംഗീതം നൽകിയിരിക്കുന്നത്.

വിഷു റിലീസായാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. മണിയൻ പിള്ള രാജു നിർമ്മിക്കുന്ന ചിത്രം സപ്തതരംഗ് എന്ന പുതിയ നിർമ്മാണ വിതരണ കമ്പനിയുമായി സഹകരിച്ചാണ് ഒരുക്കുന്നത്.

ഇന്നുവരെ കണ്ടതിൽ വച്ചു ജയറാം വളരെ വ്യത്യസ്ത ഗെറ്റപ്പിൽ എത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി പഞ്ചവർണ്ണ തത്തയ്ക്ക് ഉണ്ട്. പതിവിൽ നിന്ന് മാറി മോട്ടയടിച്ചു മീശ ഇല്ലാത്ത തടയനായ ഒരു ജയറാമിനെയാണ് ചിത്രത്തിൽ കാണാൻ ആവുക. കുഞ്ചാക്കോബോബൻ രാഷ്ട്രീയക്കാരൻ ആയി എത്തുന്ന ചിത്രത്തിൽ വേലു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പിഷാരടി യുടെ പ്രിയ സുഹൃത്ത് ധർമജൻ ആണ്. ഹരി പി നായർ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സീനിയേഴ്സ് എന്ന ചിത്രത്തിനു ശേഷം ജയറാമും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ജീവിതത്തിലെ രണ്ടു വ്യത്യസ്ത ധ്രവുങ്ങളിൽ കഴിയുന്ന രണ്ടുപേർ ഒന്നിക്കുന്നതും ഇവരുടെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് മുഴുനീള നർമ്മ മുഹൂർത്തങ്ങളിലൂടെ ചിത്രം അവതരിപ്പിക്കുന്നത്. അനുശ്രീയാണ് നായിക. സലിം കുമാർ, മണിയൻപിള്ള രാജു, ധർമ്മജൻ ബൊൾഗാട്ടി, അശോകൻ, ജോജു ജോർജ്ജ്, കുഞ്ചൻ, ബാലാജി, സാജൻ പള്ളുരുത്തി, നന്ദൻ, ഉണ്ണി, മല്ലികാ സുകുമാരൻ, പാർവ്വതി സോമനാഥ് എന്നിവരും ചിത്രത്തിൽ അണിനിരക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP