Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

റിലീസിന്റെ രണ്ടാം ദിനം ദൃശ്യത്തിന്റെ തമിഴ്പതിപ്പ് പാപനാശവും ഇന്റർനെറ്റിൽ; ഞെട്ടലോടെ സിനിമാ ലോകം; കമൽ ചിത്രത്തെ വ്യാജൻ ദോഷമായി ബാധിക്കുമെന്ന ആശങ്കയിൽ സംവിധായകൻ ജിത്തു ജോസഫ്‌

റിലീസിന്റെ രണ്ടാം ദിനം ദൃശ്യത്തിന്റെ തമിഴ്പതിപ്പ് പാപനാശവും ഇന്റർനെറ്റിൽ; ഞെട്ടലോടെ സിനിമാ ലോകം; കമൽ ചിത്രത്തെ വ്യാജൻ ദോഷമായി ബാധിക്കുമെന്ന ആശങ്കയിൽ സംവിധായകൻ ജിത്തു ജോസഫ്‌

ചെന്നൈ: പ്രേമം സിനിമ ഇന്റർനെറ്റിൽ എത്തിയതിനെ തുടർന്ന് കേരളത്തിൽ വിവാദം ശക്തമായ വേളയിൽ കമൽഹാസൻ നായകനായ പുതിയ ചിത്രം പാപനാശവും ഇന്റർനെറ്റിൽ. മലയാളി സംവിധായകൻ ജിത്തു ജോസഫ് ഒരുക്കിയ ദൃശ്യത്തിന്റെ തമിഴ് പതിപ്പാണ് കമൽ നായകനായ പാപനാശം. തമിഴ്‌നാട്ടിൽ മികച്ച കല്ക്ഷൻ നേടി മുന്നേറുന്നതിന് ഇടെയാണ് സിനിമ ഇന്റർനെറ്റിൽ എത്തിയത്. റിലീസ് ചെയ്ത് രണ്ടാം ദിവസമാണ് സിനിമ നെറ്റിലെത്തിയത്.

തമിഴ് നാട്ടിൽ സിനിമ ഏറെ ചർച്ചയാകുന്നതിനിടെയാണ് വ്യാജൻ ഇന്റർനെറ്റിലെത്തുന്നത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ആദ്യ ലിങ്ക് ഇന്റർനെറ്റിലെത്തുന്നത്. പിന്നീട് അത് വളരെ വേഗം പ്രചരിക്കുകയായിരുന്നു. സബ് ടൈറ്റിലടക്കമുള്ള പ്രിന്റാണ് ലഭ്യമായത്. കേരളത്തിന് പുറത്ത് നിന്നാണ് സിനിമ അപ് ലോഡ് ചെയ്തതെന്ന് സംവിധായകൻ ജിത്തു ജോസഫ് അറിയിച്ചു. സിനിമയെ ദോഷകരമായി ഇത് ബാധിക്കുമെന്നും വ്യക്തമാക്കി. തിയേറ്ററുകളിൽ നിന്നാകും പ്രിന്റ് പോയതെന്നാണ് പ്രാഥമിക നിഗമനം. വ്യാജ പതിപ്പ് പരിശോധിച്ച് തിയേറ്റർ കണ്ടെത്താനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്.

വെള്ളിയാഴ്ച പുറത്തിറങ്ങിയ സിനിമ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടത് സിനിമാലോകത്തെ അന്പരിപ്പിച്ചിട്ടുണ്ട്. സബ്‌ടൈറ്റിലുകൾ അടക്കമാണ് ഒരു തമിഴ് സൈറ്റിൽ പാപനാശം ലഭിച്ചു തുടങ്ങിയത്. 410 കേന്ദ്രങ്ങളിലാണ് പാപനാശം റിലീസ് ചെയ്തിരിക്കുന്നത് മലയാളത്തിൽ തരംഗം സൃഷ്ടിച്ച ദൃശ്യത്തിന്റെ തമിഴ് റീമേക്കാണ് സിനിമ. ജിത്തു ജോസഫിന്റെ ആദ്യ തമിഴ് സംരംഭം എന്ന പ്രത്യേകതയും സിനിമക്കുണ്ട്. മലയാളത്തിലെ ദൃശ്യത്തിൽ നിന്ന് കഥയിലും കഥാപാത്രത്തിലും കാര്യമായ വ്യത്യാസമില്ലെങ്കലും തമിഴ് ശൈലി കൂട്ടി ഇണക്കിയാണ് ചിത്രൊമൊരുക്കിയിരിക്കുന്നത്.

കമൽഹാസനൊപ്പം ഗൗതമിയുടെ തിരിച്ചുവരവെന്ന പ്രത്യേകതയും സിനിമക്കുണ്ട്. ജിത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയ്ക്ക് വ്യാപക അംഗീകാരമാണ് ആദ്യ ദിവസങ്ങളിൽ ലഭിച്ചത്. കമൽഹാസന്റെ അഭിനയവും പ്രശംസ പിടിച്ചു പറ്റി. ഇതിനിടെയാണ് വില്ലനായി വ്യാജനെത്തുന്നത്. കേരളത്തിന് പുറത്ത് നിന്നാണ് അല് ലോഡ് ചെയ്തത്. യഥാർത്ഥ ഉറവിടം കണ്ടെത്താനാണ് ശ്രമം. ഇതു സംബന്ധിച്ച് തമിഴ്‌നാട് പൊലീസിന് അണിയറ പ്രവർത്തകർ പരാതി നൽകി. അന്വേഷണം തുടങ്ങിയിട്ടുണ്ട്. സൈറ്റിൽ നിന്ന് സിനിമയുടെ ലിങ്ക് പിൻവലിപ്പിക്കാനുള്ള സാധ്യതയും തേടുന്നുണ്ട്.

എന്നാൽ ഊരും പേരും അറിയാത്തതുകൊണ്ട് തന്നെ അത് സാധ്യമാകില്ലെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP