Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സിനിമാപ്പേടി ഗുജറാത്തിലും; പത്മാവതി പ്രദർശിപ്പിക്കുന്നതിന് ഗുജറാത്തിലും വിലക്ക്; വിവാദങ്ങൾ അവസാനിക്കുന്നത് വരെ ചിത്രം പ്രദർശിപ്പിക്കേണ്ട; ചരിത്രത്തെ വികൃതമാക്കാൻ നമ്മൾ അനുവദിക്കരുത്; പത്മാവതി കാരണം ജനവികാരം വ്രണപ്പെട്ടിരിക്കുകയാണെന്നും ഗുജറാത്ത് മുഖ്യമന്ത്രി

സിനിമാപ്പേടി ഗുജറാത്തിലും; പത്മാവതി പ്രദർശിപ്പിക്കുന്നതിന് ഗുജറാത്തിലും വിലക്ക്; വിവാദങ്ങൾ അവസാനിക്കുന്നത് വരെ ചിത്രം പ്രദർശിപ്പിക്കേണ്ട;  ചരിത്രത്തെ വികൃതമാക്കാൻ നമ്മൾ അനുവദിക്കരുത്; പത്മാവതി കാരണം ജനവികാരം വ്രണപ്പെട്ടിരിക്കുകയാണെന്നും ഗുജറാത്ത് മുഖ്യമന്ത്രി

അഹമ്മദാബാദ്: പത്മാവതി വിവാദം കത്തുന്നു. പഞ്ചാബിനും മധ്യപ്രദേശിനും പിന്നാലെ ഗുജറാത്തും സഞ്ജയ് ലീല ബൻസാലിയുടെ പത്മാവതിക്ക് നിരോദനം ഏർപ്പെടുത്തി.

വിവാദങ്ങൾ അവസാനിക്കുന്നത് വരെ ചിത്രം പ്രദർശിപ്പിക്കേണ്ടെന്നാണ് സർക്കാർ തീരുമാനമെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു.
സിനിമയ്‌ക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് വിജയ് രൂപാണി ആരോപിച്ചത്. ചരിത്രത്തെ വികൃതമാക്കാൻ നമ്മൾ അനുവദിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

അഭിപ്രായസ്വാതന്ത്ര്യത്തെ മാനിക്കണം. സംസ്‌കാരത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങൾ സഹിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പത്മാവതി കാരണം ജനവികാരം വ്രണപ്പെട്ടിരിക്കുകയാണെന്ന് പറഞ്ഞ രൂപാണി അക്കാര്യം മനസ്സിലാക്കിയാണ് സർക്കാർ ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നും വ്യക്തമാക്കി.തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കൂടിയാണ് ക്രമസമാധാനപാലനം ഇത്രയധികം പ്രധാനപ്പെട്ടതാവുന്നതെന്നും അദ്ദേഹം അറിയിച്ചു.

രാജസ്ഥാനിൽ സിനിമ പ്രദർശിപ്പിക്കുന്നതു നിരോധിക്കുമെന്ന് മുഖ്യമന്ത്രി വസുന്ധര രാജെ വ്യക്തമാക്കി. മധ്യപ്രദേശിലും രാജസ്ഥാനിലും ചെയ്തതുപോലെ തെലങ്കാനയിലും സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദിൽനിന്നുള്ള ബിജെപി എംഎൽഎ ടി. രാജാ സിങ് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനു കത്തെഴുതി.

അതേ സമയം ബൻസാലിയുടെ തലയ്ക്കു വിലയിട്ടവർ ചെയ്തതു തെറ്റാണെങ്കിൽ ബൻസാലിയും തെറ്റുകാരനാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്‌ക്കെതിരെ സമാജ്‌വാദി പാർട്ടി രംഗത്തെത്തി. 'പത്മാവതി' വിഷയം ഉയർത്തിക്കൊണ്ട് സർക്കാരിന്റെ വീഴ്ചകൾ മറച്ചുവയ്ക്കാനാണു യോഗിയുടെ ശ്രമമെന്ന് അവർ ആരോപിച്ചു.

ഇതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയിലേക്കില്ലെന്നു നടി ദീപിക പദുക്കോൺ അറിയിച്ചിരുന്നു. പത്മാവതിയായി അഭിനയിക്കുന്ന ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ മൂക്ക് ചെത്തിക്കളയുമെന്നത് ഉൾപ്പെടെ സിനിമയ്‌ക്കെതിരെ വ്യാപക ഭീഷണിയുണ്ട്. ഈ പശ്ചാത്തലത്തിലാണു മോദിയുടെ ചടങ്ങ് ബഹിഷ്‌കരിച്ച് ദീപിക പ്രതിഷേധിക്കുന്നതെന്നാണു സൂചന.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP