Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മല്ലികാ ഷെരാവത്ത് ദേശിയ പതാക അണിഞ്ഞത് അവഹേളനം; 'ഡേർട്ടി പൊളിറ്റിക്‌സിന്റെ പ്രദർശനം തടഞ്ഞ് പാട്‌ന ഹൈക്കോടതി; വിവാദ രംഗങ്ങൾ ഒഴിവാക്കിയാൽ മാത്രം പ്രദർശനാനുമതി

മല്ലികാ ഷെരാവത്ത് ദേശിയ പതാക അണിഞ്ഞത് അവഹേളനം; 'ഡേർട്ടി പൊളിറ്റിക്‌സിന്റെ പ്രദർശനം തടഞ്ഞ് പാട്‌ന ഹൈക്കോടതി; വിവാദ രംഗങ്ങൾ ഒഴിവാക്കിയാൽ മാത്രം പ്രദർശനാനുമതി

വെള്ളിയാഴ്‌ച്ച റിലീസ് ചെയ്യാനിരുന്ന മല്ലിക ഷെരാവത്തിന്റെ പുതിയ ചിത്രം ഡേർട്ടി പൊളിറ്റിക്‌സിന് പാട്‌ന ഹൈക്കോടതിയുടെ നിരോധനം. സിനിമയിൽ ആക്ഷേപകരമായ രംഗങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന്റെ പ്രദർശനം കോടതി തടഞ്ഞിരിക്കുന്നത്.

ചിത്രത്തിൽ മല്ലിക ഷെരാവത്ത് ഇന്ത്യയുടെ ദേശീയ പതാക അണിഞ്ഞ് നിൽക്കുന്നുണ്ടെന്ന പരാതിയിലാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. രംഗങ്ങൾ ദേശീയ പതാകയെ അവഹേളിക്കുന്നതാണെന്നായിരുന്നു പരാതി.

ചിത്രത്തിലെ വിവാദ രംഗങ്ങൾ ഒഴിവാക്കുന്നത് വരെ ചിത്രത്തിന് പ്രദർശനാനുമതി നൽകരുതെന്നാണ് പട്‌ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അധികാരികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൊണ്ട് കോടതി സെൻസർ ബോർഡിന് നോട്ടീസയച്ചിട്ടുണ്ട്.

മല്ലിക ഷെരാവത്തിനെ കൂടാതെ ഓം പുരി, നസ്‌റുദ്ദീൻ ഷാ, അനുപം ഖേർ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. രാഷ്ട്രീയ നേതാവായ ഓം പുരിയെ അധികാരത്തിൽ നിന്നും താഴെ ഇറക്കുന്നതിനായി പ്രതിപക്ഷം നടത്തുന്ന ബ്ലാക്ക്മെയിലിങ്സം ഭവത്തിലൂടെ യാണ് സിനിമയുടെ കഥ മുന്നോട്ട് പോവുന്നത്.ചിത്രത്തിൽ നസ്‌റുദ്ദീൻ ഷാ അവതരിപ്പിക്കുന്ന മാദ്ധ്യമ പ്രവർത്തകന്റെ വേഷം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനായി വച്ച് നീട്ടിയിരുന്നുവെന്നും അദ്ദേഹം അത് നിരസിച്ചതായും വാർത്തകളുണ്ടായിരുന്നു.

നേരത്തെയും പാട്‌ന ഹൈക്കോടതി റിലീസ് സ്‌റ്റേ ചെയ്തിരുന്നു. സംവിധായകൻ കെസി ബൊകാഡിയ ഒപ്പിട്ട് നല്കിയ പ്രസ്താവന സ്വീകരിച്ച് ഹൈക്കോടതി ഡിവിഷൻ ബഞ്ച് സ്‌റ്റേ നീക്കുകയായിരുന്നു. സിനിമയ്ക്ക് സെൻസർ ബോഡ് നല്കിയ ക്ലീൻ ചീട്ട് ഉണ്ടെന്നും ദേശീയ പതാകയെ അപമാനിക്കുന്ന സീനുകളില്ലെന്നും ബൊകാഡിയ ഉറപ്പ് ന്‌ല്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP