Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശബ്ദവും ഭാവവും കൊണ്ട് അമ്പരിപ്പിക്കുന്ന പ്രകടനവുമായി മമ്മൂട്ടി കഥാപാത്രം അമുദവൻ; കൈയടി നേടി പേരൻപ് ടീസർ

ശബ്ദവും ഭാവവും കൊണ്ട് അമ്പരിപ്പിക്കുന്ന പ്രകടനവുമായി മമ്മൂട്ടി കഥാപാത്രം അമുദവൻ; കൈയടി നേടി പേരൻപ് ടീസർ

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി റാം സംവിധാനം ചെയ്യുന്ന തമിഴ് സിനിമയായ പേരൻപ് ന്റെ ടീസർ പുറത്തിറങ്ങി. ശബ്ദവും ഭാവവും കൊണ്ട് മമ്മൂട്ടി കഥാപാത്രമായ അമുദവനെ പരിചയപ്പെടുത്തുകയാണ് ടീസറിലൂടെ.അപൂർവ രോഗത്തിന് അടിമയായ മകളുടെ സങ്കടങ്ങളെ സ്വന്തദേഹത്തിൽ ഏറ്റുവാങ്ങുന്ന ഒരച്ഛനായാണ് മമ്മൂട്ടി സിനിമയിൽ വേഷം കെട്ടുന്നത്.

സ്പാസ്റ്റിക്ക് ആയ മകളുടെ അച്ഛന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. അമുദവൻ എന്നാണ് അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ട്രാൻസ് വ്യക്തിത്വമായ അഞ്ജലി അമീറാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി ചിത്രത്തിൽ അഭിനയിക്കുന്നത്.തമിഴിലും മലയാളത്തിലുമായി ചിത്രം റിലീസ് ചെയ്യും. 

യുവൻ ശങ്കർരാജയാണ് സംഗീത സംവിധാനം. അഞ്ജലി അമീർ, സാധന, സമുദ്രക്കനി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. മലയാള പതിപ്പിൽ സിദ്ധിഖും സുരാജ് വെഞ്ഞാറമ്മൂടും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കും. തേനി ഈശ്വറാണ് ഛായാഗ്രഹണം. ഷാങ്ഹായ്, റോട്ടർഡാം ചലച്ചിത്രമേളകളിൽ നിരൂപക പ്രശംസ നേടിയ ചിത്രം കൂടിയാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP