Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പുലി മുരുകന്റെ ഫാനായി പിണറായി; രഹസ്യമായി എത്തിയിട്ടും മാദ്ധ്യമങ്ങൾ മണത്തറിഞ്ഞു; കുടുംബവുവുമായി മോഹൻലാൽ ചിത്രം ആസ്വദിച്ച് മുഖ്യമന്ത്രി; ഫോണിൽ വിളിച്ച് നടനെ അഭിനന്ദിച്ച് മടക്കവും

പുലി മുരുകന്റെ ഫാനായി പിണറായി; രഹസ്യമായി എത്തിയിട്ടും മാദ്ധ്യമങ്ങൾ മണത്തറിഞ്ഞു; കുടുംബവുവുമായി മോഹൻലാൽ ചിത്രം ആസ്വദിച്ച് മുഖ്യമന്ത്രി; ഫോണിൽ വിളിച്ച് നടനെ അഭിനന്ദിച്ച് മടക്കവും

തിരുവനന്തപുരം : ഞായറാഴ്ച രാത്രി 8.35ന് ബി ഉണ്ണികൃഷ്ണനും സോഹൻലാലും സംയുക്തമായി നടത്തുന്ന തലസ്ഥാനത്തെ എരീസ് പ്ലക്‌സ് തീയറ്റിനുമുന്നിൽ മാദ്ധ്യമപ്പട നിരന്നു. എന്താണ് കാരണമെന്ന് അന്വേഷിച്ച് തീയറ്റർ ജീവനക്കാർ ഉൾപ്പെടെയുള്ളവർ അമ്പരന്നു നിന്നു.

'മുഖ്യമന്ത്രി പിണറായി വിജയൻ പുലിമുരുകൻ കണാൻ വരുന്നു എന്നൊരു സൂചനയുണ്ട്, ശരിയാണോ...?'.. ചാനൽ പ്രവർത്തകരുടെ ചോദ്യത്തിനുമുന്നിൽ തീയറ്റർ ജീവനക്കാർ എന്തുമറുപടി പറയണമെന്നറിയാതെ പകച്ചുനിന്നു.

രഹസ്യമായി സൂക്ഷിക്കാൻ നിർദ്ദേശിച്ച വിവരം മാദ്ധ്യമങ്ങൾ ചോർത്തിയതെങ്ങനെയെന്നറിയാതെ തീയറ്റർ അധികൃതരും പകച്ചുപോയി. തീയറ്റർ സഹ ഉടമയായ സംവിധായകൻ ബി ഉണ്ണിക്കൃഷ്ണൻ ഉൾപ്പെടെയുള്ളവർ സ്ഥലത്തുണ്ടായിരുന്നെങ്കിലും മാദ്ധ്യമങ്ങളെ അഭിമുഖീകരിച്ചില്ല.  പബ്ലിസിറ്റിയിൽനിന്ന് അകന്നുനിൽക്കാൻ ഇഷ്ടപ്പെടുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. പ്രത്യേകിച്ചും ദൃശ്യമാദ്ധ്യമങ്ങളുടെ 'കൊത്തിപ്പറിക്കലുകളെ' ഒഴിവാക്കിയാണ് അദ്ദേഹം കഴിഞ്ഞ നാലുമാസവും ഭരണത്തിലിരുന്നത്.

കുടംബത്തോടൊപ്പം താൻ ഇതുവരെ ചെയ്തുപോന്ന കാര്യങ്ങൾ തന്റെ മാത്രം സ്വകാര്യമായി നിലനിർത്താൻ അദ്ദേഹം എന്നും ആഗ്രഹിക്കുന്നുണ്ട്. മുഖ്യമന്ത്രിയായശേഷവും ഇക്കാര്യത്തിൽ അദ്ദേഹത്തിന് മാറ്റമൊന്നുമില്ല. ഞായറാഴ്ച വൈകിട്ട് ആറിന് തന്റെ ഇഷ്ടനടനായ മോഹൻലാലിന്റെ 'പുലിമുരുകൻ' ഫസ്റ്റ് ഷോ കാണാൻ മുഖ്യമന്ത്രി കുടുംബസമേതം പോകുന്ന വിവരം എങ്ങനെയോ ചോർന്നു. താൻ എത്തുന്നതിനുമുമ്പേ കിഴക്കേക്കോട്ട ഓവർബ്രിഡ്ജിലെ എരീസ് മൾട്ടി പ്ലക്‌സിൽ (പഴയ എസ്എൽ തീയറ്റർ കോംപ്ലക്‌സ്) ചാനൽപ്പടയെ കണ്ടപ്പോൾ പിണറായി വിജയന് ഭാവഭേദമൊന്നും ഉണ്ടയില്ല. 'പുലിമുരുകൻ കാണാൻ വന്നതാണോ'..? എന്ന ചാനൽപ്രവർത്തകരുടെ ചോദ്യത്തോട്, പതിവ് ശൈലിയിൽ ചിരിച്ചുകൊണ്ട് അദ്ദേഹം അകത്തേക്ക് കടന്നുപോയി.

ചാനലുകാർ പുറത്ത് കാവൽ നിൽപ്പ് തുടർന്നു. രാത്രി ഒമ്പതുമണിയോടെ അദ്ദേഹവും കുടുംബവും തീയറ്റിൽനിന്ന് പുറത്തേയ്ക്ക്. മോഹൻലാലിന്റെ അഭിനയത്തെക്കുറിച്ച് എന്താണ് അഭിപ്രായം'...? പതിവുപോലെ, തന്റെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നുകയറാൻ ശ്രമിച്ച ചാനൽ പ്രവർത്തകരെ, നിർദ്ദയം ഒഴിവാക്കി അദ്ദേഹം മുന്നോട്ടുനീങ്ങി. ഭാര്യ കമലയും, ചെറുമകൻ ഇഷാൻ, പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ, പതിവ് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർ മാത്രമേ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നുള്ളു.

തീയറ്റർ ഉടമകളിലൊരാളായ സംവിധായകൻ ബി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയേയും കുടുംബത്തേയും സ്വീകരിച്ചു. സിനിമ കണ്ടിറങ്ങിയശേഷം, മുഖ്യമന്ത്രി പിണറായി വിജയൻ ബി ഉണ്ണികൃഷ്ണന്റെ ഫോണിൽനിന്ന് മഹാനടൻ മോഹൻലാലിനെയും, സംവിധായകനേയും വിളിച്ച് അഭിനന്ദിച്ചുവെന്നാണ് വിവരം. മുഖ്യമന്ത്രിയാകുന്നതിനും വർഷങ്ങൾക്കുമുമ്പുതന്നെ മോഹൻലാലും പിണറായി വിജയനും തമ്മിൽ സുഹൃത്തുക്കളാണ്.

പിണറായി മുഖ്യമന്ത്രിയായ ശേഷം മോഹൻലാൽ അദ്ദേഹത്തിനെ സന്ദർശിച്ചിരുന്നു. പിണറായി പാർട്ടി സെക്രട്ടറിയായിരിക്കുന്ന സമയത്താണ് ലാൽ ദേശാഭിമാനി പത്രത്തിന്റെ അക്ഷരമുറ്റം ക്വിസ് മത്സരത്തിന്റെ ബ്രാൻഡ് അംബാസിഡർ പദവി ഏറ്റെടുത്തത്. പ്രതിഭലമൊന്നും വാങ്ങാതെയാണ് ലാൽ ദേശാഭിമാനിക്കുവേണ്ടിപരസ്യങ്ങളിൽ അഭിനയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP